വള്ളക്കടവ്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവാസി കമീഷന്‍ കിതക്കുന്നു. ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി കമീഷനാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓഫിസ്കെട്ടിടമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ദുരിതത്തിലായത്. പ്രവാസിമലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയ ബില്ലിന് കഴിഞ്ഞ വര്‍ഷമാണ് നിയമസഭ അംഗീകാരം നല്‍കിയത്. ജസ്റ്റിസ് പി. ഭവദാസനെ ചെയര്‍മാനായും തെരഞ്ഞെടുത്തു. ഡോ. ഷംസീര്‍ വയലില്‍, സോമന്‍ ബേബി, പി.എം.എ.സലാം, കെ. ഭഗത്സിങ് എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. കമീഷന്‍െറ ആദ്യയോഗം 2016 ഏപ്രിലില്‍ തന്നെ ചേര്‍ന്നെങ്കിലും തുടര്‍ പ്രവര്‍ത്തനത്തിന് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ കമീഷന്‍െറ തുടര്‍ പ്രവര്‍ത്തനം മന്ദഗതിയിലായി. തുടര്‍ന്ന് സൗകര്യങ്ങളും സഹായവും നല്‍കണമെന്ന് ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. തൈക്കാട്ടുള്ള നോര്‍ക്ക കെട്ടിടത്തിന്‍െറ മുകളിലെ നില കമീഷന് അനുവദിക്കാന്‍ തീരുമാനമായെങ്കിലും നടപ്പായില്ല. പ്രവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ കമീഷനുമുന്നില്‍ എത്തുന്നെങ്കിലും ഓഫിസും ജീവനക്കാരും ഇല്ലാത്തതു കാരണം ഇടപെടാന്‍ കഴിയാത്ത സ്ഥിതിയാണ്. സൗദിയില്‍ വീട്ടുജോലിക്കത്തെി തൊഴില്‍ പീഡനത്തിനിരയായ സ്ത്രീകളുടെ പ്രശ്നത്തില്‍പോലും കമീഷന് ഇടപെടാനായില്ല. പ്രവാസി സംഘടനകളുടെ കാരുണ്യംകൊണ്ടാണ് സ്ത്രീകള്‍ നാടണഞ്ഞത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍, വ്യാജ റിക്രൂട്ട്മെന്‍റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമീഷന്‍െറ ചുമതലകളായി പറഞ്ഞിരുന്നത്. വനിത കമീഷന്‍, വിവരാവകാശ കമീഷനുകള്‍ എന്നിവയെപ്പോലെ അര്‍ധ ജൂഡീഷ്യറി അധികാരങ്ങളോട് പ്രവര്‍ത്തിക്കേണ്ട കമീഷനാണ് അടിസ്ഥാന സൗകര്യങ്ങള്‍ കിട്ടാത്തതു കാരണം പ്രവര്‍ത്തനം വഴിമുട്ടി നില്‍ക്കുന്നത്. ഇത്തരത്തില്‍ കമീഷന്‍ രൂപവത്കരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പഞ്ചാബില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനം കമീഷന്‍ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രവര്‍ത്തനം ആരംഭിച്ച നോര്‍ക്ക റൂട്ട്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് ഗുണകരമാകുന്നില്ളെന്ന പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കമീഷന്‍െറ വരവിനെ സാധാരണക്കാരായ പ്രവാസികള്‍ കണ്ടത്. എന്നാല്‍ ഇരിപ്പിടം പോലുമില്ലാതെ കമീഷന്‍ നെട്ടോട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.