വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതിയുടെ പുലിമുട്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍, പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ദൃശ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദാനി ഗ്രൂപ് നിഷേധിച്ചു. ജെട്ടി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അദാനി ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥസംഘം വിഴിഞ്ഞത്തത്തെി. കല്ലിന്‍െറ ലഭ്യതക്കുറവാണ് പുലിമുട്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പുലിമുട്ടിനായി കരിങ്കല്ലിനുപകരം സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാന്‍ ആലോചിച്ചിട്ടില്ളെന്നും അത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അവര്‍ അറിയിച്ചു. തുറമുഖത്തിനായി 800 മീറ്റര്‍ നീളത്തിലും വലിയ കടപ്പുറം ഭാഗത്ത് മത്സ്യബന്ധന തുറമുഖത്തിനായി 500 മീറ്റര്‍ നീളത്തിലുമുള്ള രണ്ട് ജെട്ടികളുടെ ജോലി ഉടന്‍ ആരംഭിക്കും. കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ കരിങ്കല്ലിന്‍െറ ലഭ്യതക്കുറവ് ജെട്ടിനിര്‍മാണത്തെ ബാധിക്കില്ല. ജെട്ടിക്കായി തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള പൈലിങ് ജോലി ഉടന്‍ തുടങ്ങും. നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചക്കും രൂപരേഖ തയാറാക്കുന്നതിനും പ്രോജക്ട് ഡയറക്ടര്‍ വിനയ് സിഗാളിന്‍െറ നേതൃത്വത്തിലുള്ള സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.