സഹപാഠിയെ സഹായിക്കാന്‍ കൊഞ്ചിറവിള സ്കൂളില്‍ ചലച്ചിത്രമേള

തിരുവനന്തപുരം: കൊഞ്ചിറവിള ഗവ. മോഡല്‍ സ്കൂളിലെ കുട്ടികള്‍ സഹപാഠിയെ സഹായിക്കാന്‍ ചലച്ചിത്രമേളയൊരുക്കി. ജെ.സി. ഡാനിയേലിന്‍െറയും നടന്‍ സത്യന്‍െറയും പേരില്‍ രണ്ട് തിയറ്ററുകളാണ് സ്കൂളില്‍ ഒരുക്കിയത്. കുട്ടികളുടെ ഉദ്ദേശശുദ്ധിയറിഞ്ഞ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാന്‍ സംവിധായകന്‍ രാജസേനന്‍ എത്തി. വൂണ്ട് എന്ന സിനിമ കണ്ടിറങ്ങിയ അദ്ദേഹവുമായി കുട്ടികള്‍ സംവദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റസിയ ബീഗം അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ബി. ഷീല, ഫെസ്റ്റ് കോഓഡിനേറ്റര്‍ എസ്. സുധ, സ്റ്റാഫ് സെക്രട്ടറി ജിജി എന്നിവര്‍ സംസാരിച്ചു. രോഗിയായ സഹപാഠിയെ ആവും വിധം സഹായിക്കുക, സിനിമയെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളാണ് ഫെസ്റ്റിന് പിന്നിലെന്ന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച കുട്ടികള്‍ പറയുന്നു. മികച്ച സിനിമ നിരൂപണം തയാറാക്കിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹെഡ്മിസ്ട്രസ് പുരസ്കാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.