ഉറ്റവര്‍ കൈവിട്ടു; തുളസിക്ക് ഇനി ഇവര്‍ തണല്‍

ബാലരാമപുരം: മകന്‍ ഉപേക്ഷിച്ച വികലംഗക്ക് സഹായവുമായി ജനപ്രതിനിധികളും നാട്ടുകാരും. റസല്‍പുരം സ്വദേശിയും ഐത്തിയൂര്‍, മണലി വാര്‍ഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തുളസിയാണ് (71) ദിവസങ്ങളായി ഭക്ഷണം പോലും ഇല്ലാതെ ദുരിതജീവിതം നയിക്കുന്നത്. വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഇതുശ്രദ്ധയില്‍പ്പെട്ട വാര്‍ഡ് അംഗം എ.എം. സുധീര്‍, വിന്‍സെന്‍റ് എം.എല്‍.എയെ വിവരം അറിയിച്ചു. ഞായറാഴ്ച ഇരുവരും വീട്ടിലത്തെി അവശനിലയിലായിരുന്ന തുളസിക്ക് ഭക്ഷണം നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച നാട്ടുകാരുടെ സഹകരണത്തോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊളിഞ്ഞ കിടക്കയും മുഷിഞ്ഞ വസ്ത്രവുമായി വീട്ടില്‍ ഏകാന്ത തടവിലായിരുന്നു ഈ വയോധിക. ഏറെ സ്നേഹിച്ച് വളര്‍ത്തിയ മകന് താനൊരു ബാധ്യതയായതിനെ തുടര്‍ന്ന് വാടകക്ക് വീടെടുത്ത് താമസിപ്പിക്കുകയായിരുന്നെന്ന് തുളസി പറഞ്ഞു. ജോലിക്ക് ഒരാളെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആറുമാസമായി ആരുംതന്നെ തിരിഞ്ഞുനോക്കാറില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേഹം ബാധിച്ചതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയിരുന്നു. മകന്‍ കാണാന്‍ വരാത്തതിലുള്ള പരിഭവം ഈ മാതാവ് നിറകണ്ണുകളോടെ പങ്കുവെച്ചു. തുളസിക്ക് വേണ്ട എല്ലാവിധ സഹായവും ചെയ്യുമെന്ന് എം.എല്‍.എയും വാര്‍ഡ് അംഗവും ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.