പ്ളാസ്റ്റിക് കാരിബാഗ് നിരോധനം; പ്രതിഷേധവുമായി വ്യാപാരികള്‍

തിരുവനന്തപുരം: നഗരത്തില്‍ വ്യാഴാഴ്ച മുതല്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പായതിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാകാന്‍ സാധ്യതയില്ളെന്നും വിലയിരുത്തപ്പെടുന്നു. ബദല്‍ സംവിധാനമില്ലാതെ തിരക്കിട്ട് കാരിബാഗ് നിരോധനം നടപ്പാക്കുന്നതിനോട് ഒരുവിഭാഗം വ്യാപാരികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വാങ്ങാന്‍ മറ്റൊരു സംവിധാനം കണ്ടത്തൊത്തതില്‍ ജനങ്ങളില്‍ ഒരുവിഭാഗവും വിയോജിക്കുന്നുണ്ട്. കൗണ്‍സിലിന്‍െറ അനുമതിതേടി ചൊവ്വാഴ്ച വിഷയം അവതരിപ്പിക്കാനിരിക്കെ യോഗത്തില്‍ പങ്കെടുക്കില്ളെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫിന്‍െറ 21 അംഗങ്ങള്‍ മേയര്‍ വി.കെ. പ്രശാന്തിന് കത്തുനല്‍കി. കൗണ്‍സില്‍ യോഗം കൂടുന്ന അതേസമയത്തുതന്നെ കോര്‍പറേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കടകളടച്ചും പ്രതിഷേധിക്കും. 2016 ജൂലൈ ഒന്നുമുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗ് വില്‍പനയും ഉപയോഗവും കോര്‍പറേഷന്‍ നിരോധിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ കുപ്പിവെള്ള വിതരണവും ഹോട്ടലുകളിലും തട്ടുകടകളിലും പ്ളാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് ഭക്ഷണം നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ നടപടികളില്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല. തുടര്‍ന്നാണ് കാരിബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. ബദല്‍ മാര്‍ഗമുണ്ടാക്കാതെ നിരോധനം പറ്റില്ളെന്ന നിലപാടിലാണ് ചാലയിലെയും പാളയത്തെയും വ്യാപാരികള്‍. കാരിബാഗുകളുടെ പ്രധാന കച്ചവടം നടക്കുന്നത് ചാലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കാരിബാഗാണ് കടകളില്‍ സംഭരിച്ചിരിക്കുന്നത്. നിരോധനം വരുന്നതോടെ പെട്ടൊന്നൊരുദിവസം കട പൂട്ടിപ്പോകാന്‍ വ്യാപാരികള്‍ തയാറല്ല. നിരോധനം നടപ്പാക്കുന്നതിനുമുമ്പ് തങ്ങളുമായി കൂടിയാലോചിച്ചിട്ടില്ളെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍, നിരോധനം നടപ്പാക്കിയാല്‍ വ്യാപാരികളും ജനങ്ങളും സ്വയം മറ്റുമാര്‍ഗങ്ങള്‍ കണ്ടത്തെുമെന്നാണ് ഭരണസമിതിയുടെ കണക്കുകൂട്ടല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.