അംഗന്‍വാടി ജീവനക്കാര്‍ക്ക് ശമ്പളമില്ല; പഞ്ചായത്ത് പ്രസിഡന്‍റിനെ തടഞ്ഞു

കഴക്കൂട്ടം: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റിനെ ഉള്‍പ്പെടെ അംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞുവെച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങിയ ഉപരോധം രാത്രി 7.30ഓടെയാണ് അവസാനിച്ചത്. പഞ്ചായത്ത് പടിക്കല്‍ നൂറിലേറെ വനിതകളാണ് പ്രതിഷേധവുമായത്തെിയത്. അഞ്ചോടെ പ്രസിഡന്‍റ് മംഗലപുരം ഷാഫി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. സംഭവമറിഞ്ഞ് നാട്ടുകാരും വിവിധ രാഷ്ട്രീയക്കാരും തടിച്ചുകൂടി. സെക്രട്ടറിയടക്കമുള്ള ജീവനക്കാരെയും പ്രസിഡന്‍റ് അടക്കമുള്ള ഭരണസമിതിയംഗങ്ങളെയും തടഞ്ഞായിരുന്നു പ്രതിഷേധം. പഞ്ചായത്തിലെ മറ്റംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ 28ന് കൂടുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഉചിതമായി തീരുമാനമെടുക്കാമെന്ന് പ്രസിഡന്‍റ് രേഖാമൂലം എഴുതി നല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. വര്‍ധിപ്പിച്ച ഓണറേറിയവും കുടിശ്ശികയും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലുള്ള 15 ലക്ഷത്തിലേറെ രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. ഓണറേറിയം വര്‍ധിപ്പിച്ചപ്പോഴുണ്ടായ അധിക ബാധ്യത പഞ്ചായത്തുകളാണ് വഹിക്കേണ്ടതത്രേ. മറ്റു പഞ്ചായത്തുകള്‍ വിതരണം ചെയ്തിട്ടും മംഗലപുരത്ത് നടപടി സ്വീകരിച്ചില്ളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 28ന് ശേഷം ഉചിതമായ തീരുമാനുമുണ്ടായില്ളെങ്കില്‍ സമരം ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു. പോത്തന്‍കോട് സി.ഐ ഷാജിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.