നെയ്യാറ്റിന്‍കര: ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി ഡോക്യുമെന്‍ററി ഫെസ്റ്റിവലില്‍ നെയ്യാറിലെ അനധികൃത മണലൂറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഡാര്‍ളി അമ്മൂമ്മയുടെ ജീവിതം പ്രമേയമായ ‘ഡാര്‍ളി ദി ഡോട്ടര്‍ ഓഫ് എ റിവര്‍’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഡോക്യുമെന്‍ററിയുടെ സംവിധായകന്‍ ഗിരീഷ് പരുത്തിമഠം മികച്ച സംവിധായകനുള്ള വജ്രമുദ്ര പുരസ്കാരത്തിന് അര്‍ഹനായി. സുധീര്‍ പരമേശ്വരന്‍ സംവിധാനം ചെയ്ത ‘ഭൂമിയുടെ അവകാശികള്‍ക്ക് എന്തുസംഭവിക്കുന്നു’ എന്ന ഡോക്യുമെന്‍ററിയാണ് രണ്ടാം സ്ഥാനം നേടിയത്. കാഞ്ഞിരംകുളം സത്യദാസ് സംവിധാനം നിര്‍വഹിച്ച പൈതൃകം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. കുട്ടികളുടെ വിഭാഗത്തില്‍ ‘കൈത്തൊഴില്‍ കണ്ണീര്‍ത്തൊഴില്‍’ എന്ന ചിത്രം മികച്ചതായി. ജനാര്‍ദനപുരം എച്ച്.എസ്.എസിലെ എട്ടാം ക്ളാസുകാരന്‍ അക്ഷയ് ആണ് സംവിധായകന്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ഥിനി സേറ മറിയം ബിന്നി സംവിധാനം ചെയ്ത ‘നമുക്ക് പച്ച തൊടാം’ എന്ന ഡോക്യുമെന്‍ററി രണ്ടാം സ്ഥാനത്തത്തെി. കോട്ടണ്‍ഹില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും എഴുത്തുകാരിയുമായ എസ്. ദേവുകൃഷ്ണയാണ് കുട്ടികളുടെ വിഭാഗത്തില്‍ മികച്ച സംവിധായക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.