കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ജനവാസകേന്ദ്രമായ ഞാറക്കാട്ടുവിളയില്‍ മാറ്റി സ്ഥാപിക്കാനുദ്ദേശിച്ച കല്ലമ്പലത്തെ ബിവറേജസ് ഒൗട്ട്ലെറ്റിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. കഴിഞ്ഞദിവസം സമരപ്പന്തലിലത്തെിയ അഡ്വ. ബി.സത്യന്‍ എം.എല്‍.എ ജനരോഷം മറികടന്ന് ഞാറക്കാട്ടുവിളയില്‍ ബിവറേജസ് ഒൗട്ട്ലെറ്റ് വരില്ളെന്ന് ഉറപ്പുനല്‍കിയതായി സമരസമിതി ചെയര്‍മാന്‍ എം.കെ. ജ്യോതിയും കണ്‍വീനര്‍ ജനകകുമാരിയും അറിയിച്ചു. ഒമ്പതുദിവസമായി നാട്ടുകാര്‍ സമരം നടത്തുകയായിരുന്നു. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിഉത്തരവിനത്തെുടര്‍ന്നാണ് കല്ലമ്പലത്തെ ബിവറേജസ് ഒൗട്ട്ലെറ്റ് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കല്ലമ്പലത്തിനു സമീപം മാവിന്‍മൂട്, കരവാരം പഞ്ചായത്തിലെ തന്നെ പാവല്ല, ഞാറക്കാട്ടുവിള എന്നിവിടങ്ങളില്‍ അധികൃതര്‍ സ്വകാര്യവ്യക്തികളില്‍നിന്ന് കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായെങ്കിലും ജനരോഷം മൂലം നടപടിയെടുക്കാന്‍ സാധിച്ചില്ല. മൂന്നിടങ്ങളിലും സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.