തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്‍െറ മരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ദേവസ്വംബോര്‍ഡ് ജങ്ഷന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധസമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് സമയത്ത് മാനേജ്മെന്‍റുകള്‍ നല്‍കിയ കോടികളാണ് അവരുടെ ധാര്‍ഷ്ട്യത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് അനുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. എസ്. രാജീവ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, രഞ്ജിത്ചന്ദ്രന്‍, ശ്രീരാഗ്, വിഷ്ണു, ഉണ്ണിക്കണ്ണന്‍, നന്ദു, പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.