തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് മൊത്തവിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യമന്ത്രി മിന്നല്‍ പരിശോധന നടത്തി. നേമത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും ചാലക്കകത്തെ സിവില്‍ സപൈ്ളസ് ഗോഡൗണിലുമാണ് മന്ത്രി പി. തിലോത്തമന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടങ്ങളില്‍നിന്ന് ചില്ലറവ്യാപാരികളിലേക്ക് സാധനങ്ങള്‍ എത്തുന്നില്ളെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരിശോധനയില്‍ വന്‍ തിരിമറി ബോധ്യപ്പെട്ടു. ഗോഡൗണുകളില്‍നിന്ന് റേഷന്‍ കടയുടമകള്‍ നേരിട്ട് ലോഡ് കൈപ്പറ്റമെന്നും തങ്ങള്‍ക്ക് ലഭിച്ച വിഹിതം രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നുമാണ് ചട്ടം. എന്നാല്‍, ചാലയിലെ സിവില്‍ സപൈ്ളസ് ഗോഡൗണിലെ പരിശോധയില്‍ ഇവയൊന്നും പാലിക്കുന്നില്ളെന്ന് കണ്ടത്തെി. റേഷന്‍ വ്യാപാരികള്‍ക്കു പകരം ഏജന്‍റുമാരാണ് ലോഡ് കൈപ്പറ്റിയത്. 20 റേഷന്‍കടകളിലെ ഭക്ഷ്യധാന്യങ്ങള്‍ ഒരു ഏജന്‍റ് നേരിട്ട് കൈപ്പറ്റിയതായി കണ്ടത്തെി. ഇത്തരത്തില്‍ നിരവധി ഏജന്‍റുമാരാണ് റേഷന്‍ സാധനങ്ങള്‍ നേരിട്ട് കൈപ്പറ്റിയിട്ടുള്ളത്. ഏജന്‍റുമാര്‍ കൈപ്പറ്റിയ സാധനങ്ങള്‍ കൃത്യമായി റേഷന്‍ കടകളിലത്തെിയിട്ടുണ്ടോയെന്നും പരിശോധിച്ച് രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ല സപൈ്ള ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഏജന്‍റുമാര്‍ വഴി ഇനി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദേശിച്ച മന്ത്രി, ഇവ കൃത്യമായി ജനങ്ങളിലത്തെുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ പൊതു-സ്വകാര്യ ഗോഡൗണുകളിലും പരിശോധന നടക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.