ഇരവിപുരം: കോര്‍പറേഷന്‍ ഭൂമി അനുവദിച്ച് അഞ്ചുവര്‍ഷമായിട്ടും അളന്നുതിരിച്ച് നല്‍കാതിരുന്നതിനെതുടര്‍ന്ന് ഗുണഭോക്താക്കള്‍ സംഘടിച്ചത്തെി ഭൂമി അളന്ന് തിരിച്ച് സ്വന്തമാക്കി. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത മുപ്പതോളം കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി കാരിക്കുഴി ഏലായിലാണ് കോര്‍പറേഷന്‍ ഭൂമി വാങ്ങി നല്‍കിയത്. ഇത് അളന്നുതിരിച്ച് ഓരോരുത്തര്‍ക്കും നല്‍കാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ഭൂമി ഏതെന്ന് വ്യക്തമായിരുന്നില്ല. അതിനാല്‍ വീട് വെക്കാനും കഴിഞ്ഞിരുന്നില്ല. എസ്.ഡി പി.ഐ യുടെ നേതൃത്വത്തിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ കുടുംബങ്ങള്‍ സംഘടിച്ചത്തെിയത്. വിധവകളും വൃദ്ധരുമാണ് ഗുണഭോക്താക്കളില്‍ കുടുതലും. ശനിയാഴ്ച രാവിലെയാണ് ഇവര്‍ സ്ഥലം അളന്ന് കല്ലിടാനത്തെിയത്. എല്ലാവരുടെയും കൈയില്‍ സ്ഥലത്തിന്‍െറ രേഖകളും കരം ഒടുക്കിയ രസീതുകളും വീട് നിര്‍മിക്കാനായി കോര്‍പറേഷനില്‍ നല്‍കിയ പ്ളാനിന്‍െറയും മറ്റും കോപ്പികളും ഉണ്ടായിരുന്നു. പോളയത്തോട് വയലില്‍ തോപ്പില്‍ താമസിച്ചിരുന്നവരായിരുന്നു ഇവരില്‍ ഏറെയും. സെന്‍റിന് അമ്പതിനായിരം രൂപ നിരക്കില്‍ സ്വകാര്യവ്യക്തിയില്‍നിന്നാണ് കോര്‍പറേഷന്‍ ഇവര്‍ക്ക് ഭൂമി വാങ്ങിനല്‍കിയത്. കോര്‍പറേഷന്‍ കൊടുത്തതിനുപുറമേ ഇവരും വസ്തുഉടമക്ക് പണം നല്‍കിയിരുന്നു. അഞ്ചുവര്‍ഷം മുമ്പ് സ്ഥലം നല്‍കുമ്പോള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള സ്ഥലം ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിരുന്നുള്ളൂ. ഇവര്‍ക്ക് സ്ഥലം നല്‍കിക്കഴിഞ്ഞപ്പോഴാണ് കാരിക്കുഴി ഏലാ നികത്തി വീട് നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തത്തെിയത്. അതോടെ ഇവരുടെ സ്ഥലം ഏതെന്നുപോലും അറിയാതെ അന്നുമുതല്‍ വസ്തുവിന്‍െറ പ്രമാണവും കരമടച്ച രസീതും മറ്റുമായി വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിഞ്ഞുവരുകയായിരുന്നു. ഇവര്‍ക്കായി കോര്‍പറേഷന് ഭൂമി നല്‍കിയ വ്യക്തിയും സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് ഇരവിപുരം വില്ളേജ് ഓഫിസര്‍ ഹരീഷ്, കൃഷി ഓഫിസര്‍ രാജലക്ഷ്മി, ഇരവിപുരം എസ്.ഐ. ജ്യോതിസുധാകര്‍ എന്നിവരും സ്ഥലത്തത്തെി വിവരശേഖരണം നടത്തി. ഏലാ നികത്തി വീട് വെക്കണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങണമെന്ന് കൃഷി ഓഫിസര്‍ ഭൂവുടമകളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.