വെള്ളം എത്താന്‍ വൈകും: കെ.ഐ.പി കനാലിലെ അറ്റകുറ്റപ്പണി പാതിവഴിയില്‍

വെളിയം: ഓടനാവട്ടം പരുത്തിയറഭാഗത്ത് കെ.ഐ.പി കനാലിലെ അറ്റകുറ്റപ്പണി പാതിവഴിയില്‍ നിലച്ചതോടെ ഈ മേഖലയില്‍ ജലവിതരണം പ്രതിസന്ധിയില്‍. രണ്ടാഴ്ച മുമ്പാണ് കനാലിന്‍െറ ഒരുഭാഗം ഇടിഞ്ഞുതാഴുകയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതെയുമായത്. മേഖലയില്‍ നിലവില്‍ കടുത്തവരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കിണറുകളില്‍ ജലമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ പണംനല്‍കി ജലം വാങ്ങേണ്ട അവസ്ഥയുണ്ട്. കൊട്ടാരക്കരയില്‍നിന്നുള്ള പ്രാധാന കനാലിന്‍െറ ഉപകനാലാണ് ഇതുവഴി കടന്നുപോകുന്നത്. ഇതുവഴി ജലം എത്താതായതോടെ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്. നെല്‍, പച്ചക്കറി, വാഴ, മരച്ചീനി കൃഷികള്‍ കരിഞ്ഞ് വന്‍നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. തകര്‍ന്ന കനാലിന്‍െറ നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും സമരംനടത്താനുള്ള തീരുമാനത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.