തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും കോളജുകളിലും പ്ളാസ്റ്റിക്, ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നു. 25ന് വിവിധ മേഖലകളായി തിരിച്ച് ശുചിത്വമിഷന്‍െറ നേതൃത്വത്തില്‍ ഇവ ഏറ്റെടുക്കും. പഞ്ചായത്തുകളുടെ സഹകരണത്തോടെ മേഖല കണ്ടത്തെി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍്റെ പ്രഖ്യാപനം 26ന് കലക്ടറേറ്റില്‍ കലക്ടര്‍ നിര്‍വഹിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം ടാസ്ക്ഫോഴ്സ്, ജില്ലതല ഉദ്യോഗസ്ഥര്‍, ബി.ഡി.ഒമാര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വിവിധ ക്ളബുകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍ എന്നിവരെ ഏകോപിപ്പിക്കും. ജലസംരക്ഷണത്തിനും ശുചീകരണത്തിനുമായി ഓരോ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏറ്റെടുക്കും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സ്ഥാപനത്തിന്‍െറ അടുത്തുള്ള പ്രദേശങ്ങളിലെ ഒരിടം കണ്ടത്തെി മരംവെച്ചുപിടിപ്പിക്കല്‍, ജലസംഭരണം എന്നിവ നടത്തും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് കലക്ടര്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. മഴക്കുഴിനിര്‍മാണം, കനാലുകള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, കുളങ്ങളുടെ ശുചീകരണവും പരിപാലനവും തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ പറഞ്ഞു. പദ്ധതിയുടെ ആരംഭകാലത്ത് വിതരണം ചെയ്ത വിത്തുകള്‍ എന്തവസ്ഥയിലാണെന്നും ഇതിന്‍െറ പരിപാലനത്തിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിവകുപ്പ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന ഹരിതകേരളം എക്സ്പ്രസ് പ്രയാണത്തിന്‍െറ ഭാഗമായി സ്വീകരണവേദികളില്‍ പ്രാദേശികപദ്ധതി പ്രവര്‍ത്തനങ്ങള്‍ വിവിധസംഘടനകള്‍ ഏറ്റെടുക്കുന്നതിന്‍െറ പ്രഖ്യാപനവും ഉണ്ടാകും. ഹരിതകേരളം എക്സ്പ്രസിന്‍െറ പര്യടനവുമായി ബന്ധപ്പെട്ട് ബി.ഡി.ഒമാര്‍ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. സര്‍ക്കാറിന്‍െറ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 27ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന അടുത്ത അവലോകനയോഗത്തില്‍ ഓരോ വകുപ്പും ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്താന്‍ ഉദ്ദേശിക്കുന്നതും നടത്തിയതുമായ പ്രവര്‍ത്തനങ്ങള്‍ പവര്‍പോയന്‍റ് പ്രസന്‍േറഷന്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.