തിരുവനന്തപുരം: ജില്ലയിലെ കലാപ്രതിഭകളെ കണ്ടത്തെുന്ന സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 213 ഇനങ്ങളിലായി അയ്യായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്ന ചടങ്ങിനായി വിപുലമായ ക്രമീകരണങ്ങളാണ് തലസ്ഥാനജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത നാല് രാവുകളും പകലും തലസ്ഥാനജില്ല കലയുടെ കാല്‍ചിലമ്പണിയും. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി. കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശിശുവിഹാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് എല്‍.പി.എസ്, പി.പി.ടി.ടി.ഐ കോട്ടണ്‍ഹില്‍ എന്നിവിടങ്ങളിലായി 14 വേദികളാണ് മത്സരങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ആദ്യദിനം രചനമത്സരങ്ങളും പ്രസംഗ ഇനങ്ങളും ചിത്രരചനമത്സരങ്ങളുമാണുള്ളത്.കോട്ടന്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഥരചന, ഉപന്യാസരചന, കവിതരചന എന്നിവയാണ് നടക്കുന്നത്. അറബിക് കലോത്സവ വിഭാഗത്തില്‍ പദകേളി, ക്വിസ്, കാപ്ഷന്‍ രചന, തര്‍ജമ, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടുനിര്‍മാണം എന്നിവയും നടക്കും. ബുധനാഴ്ച രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് മൂന്നിന് വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്ന് കലോത്സവ ഘോഷയാത്ര ആരംഭിക്കും. സിറ്റി പൊലിസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്രയില്‍ നഗരപരിധിയിലെ പതിനഞ്ചോളം സ്കൂളുകളില്‍നിന്ന് രണ്ടായിരത്തോളം കുട്ടികള്‍ അണിചേരും. നാലിന് കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാന വേദിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കലാമേള ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിക്കും. ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ കെ. മുരളീധരന്‍, ഐ.ബി. സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ശൈലജാ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും. വേദികളിലും പരിസരങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഈവര്‍ഷം മുതല്‍ ആദ്യമായി യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഒരുമിച്ച് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന സബ്ജില്ലക്ക് പ്രത്യേക ഓവറോള്‍ ട്രോഫിയും നല്‍കും. ഹൈസ്കൂള്‍ വിഭാഗം കഥകളി സിംഗിള്‍ വിജയിക്ക് മാര്‍ഗിയിലെ കഥകളി അധ്യാപകനായിരുന്ന ആറ്റിങ്ങല്‍ പീതാംബരന്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും. ഏഴിന് വൈകീട്ട് 4.30ന് പ്രധാന വേദിയില്‍ നടക്കുന്ന സമാപനസമ്മേളനവും സമ്മാനദാനവും ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. കവിയും വിക്ടേഴ്സ് ചാനല്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടന്‍ സുധീര്‍ കരമന സമ്മാനദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.