ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ഫയര്‍ സ്റ്റേഷന്‍ പ്രഖ്യാപനത്തില്‍ മാത്രം

തിരുവനന്തപുരം: അതിസുരക്ഷ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥാപിക്കാന്‍ ബജറ്റ് വിഭാവനം ചെയ്തിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല. ഇതിന് സ്ഥലം കണ്ടത്തൊന്‍ പലതവണ ശ്രമിച്ചെങ്കിലും ആരും വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇപ്പോള്‍ തീപിടിച്ച തപാല്‍വകുപ്പിന്‍െറ കെട്ടിടം ഒഴിപ്പിക്കാനും നേരത്തേ ശ്രമം നടത്തിയിരുന്നു. സ്ഥലം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂവിഭാഗം പറയുന്നു. അതേസമയം, അതിസുരക്ഷ മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം ഗൗരവകരമാണെന്ന് ഫയര്‍ഫോഴ്സ് ഡി.ജി.പി എ. ഹേമചന്ദ്രന്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം പരിസരത്ത് ഇല്ലാത്തതാണ് തടസ്സമാകുന്നത്. അപകടമുണ്ടായാല്‍ കടന്നുചെല്ലാന്‍ വളരെ ബുദ്ധിമുട്ടുള്ള മേഖലയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരം. കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതിനാല്‍തന്നെ അപകടമുണ്ടായാല്‍ വ്യാപ്തി വര്‍ധിക്കാനും സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.