തിരുവനന്തപുരം: വേനലവധിക്കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് കണ്ടാസ്വദിക്കാന്‍ ആഫ്രിക്കയില്‍നിന്ന് ജിറാഫും സീബ്രകളും (വരയന്‍കുതിര) തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നു. എയര്‍ കാര്‍ഗോ വഴിയായിരിക്കും ഇവയെ എത്തിക്കുക. ഇതിനായി സ്വകാര്യ കമ്പനിയുമായി മൃഗശാല അധികൃതര്‍ ധാരണയിലത്തെി. 2015ല്‍ റഷ്യയില്‍നിന്ന് ഒരു ജോഡി ജിറാഫിനെ എത്തിക്കാന്‍ മൃഗശാല അധികൃതര്‍ പദ്ധതിയിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് ആഫ്രിക്കന്‍ മൃഗശാലയില്‍നിന്ന് ജിറാഫിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. റഷ്യയുമായുള്ള മൃഗകൈമാറ്റ കരാറിന് വേണ്ടി അഞ്ച് വര്‍ഷമായി നടത്തിവന്ന ശ്രമങ്ങളാണ് ഇതോടെ ഫലംകാണാതെ പോയത്. ജിറാഫുകള്‍ക്ക് പകരം റഷ്യന്‍ മൃഗശാലക്ക് രണ്ട് ആനകളെ കൊടുക്കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. മൃഗശാലയില്‍ ആനകളില്ലാത്തതിനാല്‍ വനംവകുപ്പിന്‍െറ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് ആനകളെ എത്തിച്ച് കൈമാറാനായിരുന്നു പദ്ധതി. വനംവകുപ്പിനോട് മൂന്ന് ആനകളെ വിട്ടുതരാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, വകുപ്പ് ആനകളെ വിട്ടുനല്‍കാന്‍ വിസ്സമ്മതിച്ചതോടെ റഷ്യയില്‍നിന്ന് ജിറാഫുകളെ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ആഫ്രിക്കന്‍ ജിറാഫിനും സീബ്രകള്‍ക്കും പകരം മൃഗങ്ങളെ കൈമാറേണ്ടതില്ളെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. ഏഴ് വര്‍ഷമായി മൃഗശാലയില്‍ ജിറാഫുകള്‍ ഇല്ല. മോളിയും രാജയും എന്ന പേരില്‍ രണ്ട് ജിറാഫുകളാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടും ചത്തു. കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായിരുന്നു ജിറാഫുകള്‍. അവ ഇല്ലാതായത് മൃഗശാലയുടെ പ്രൗഡിതന്നെ നഷ്ടമാക്കിയിരുന്നു. അനാകോണ്ടകള്‍ വന്നതോടെയാണ് വീണ്ടും മുഖച്ഛായ മിനുക്കി മൃഗശാല സജീവമായത്. ആഫ്രിക്കയില്‍ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതിന് ആഗോള ടെന്‍ഡറിലൂടെ കമ്പനിയെ കണ്ടത്തെണമെന്ന വ്യവസ്ഥ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുതാര്യമായിട്ടാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് മൃഗശാല അധികൃതരുടെ വാദം. അടുത്തിടെ നാഗാലാന്‍ഡ് മൃഗശാലയില്‍നിന്ന് രണ്ട് ഹിമാലയന്‍ കരടികളെ മൃഗശാലയില്‍ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.