ഇറാന്‍ ബോട്ട് പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ജനം

വിഴിഞ്ഞം: 16,000 ലിറ്റര്‍ ഇന്ധനവും രണ്ടു ഗ്യാസ് സിലിണ്ടറുകളുമായി ഏതു നിമിഷവും തീഗോളമാകാന്‍ കണക്കില്‍ തീരത്തുള്ള ഇറാന്‍ ബോട്ടില്‍ നാട്ടുകാര്‍ക്കും അധികൃതര്‍ക്കും ആശങ്ക. കഴിഞ്ഞ ദിവസം നങ്കൂരം ഇളകി കടലില്‍ ഒഴുകിയ ഇറാന്‍ ബോട്ട് കെട്ടാന്‍ ശ്രമിക്കുന്നതിനിടെ കോസ്റ്റല്‍ പൊലീസ് എ.എസ്.ഐക്ക് പരിക്കേറ്റു. ബോട്ടിന്‍െറ വശങ്ങള്‍ തകര്‍ന്ന് കടലില്‍ വീഴുന്നുണ്ട്. ബോട്ട് ലേലം ചെയ്യുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. കേസന്വേഷിക്കുന്ന എന്‍.ഐ.എ സംഘം വിഴിഞ്ഞത്തത്തെും. തിങ്കളാഴ്ച രാവിലെ ആറോടെയാണ് വിഴിഞ്ഞം വാര്‍ഫ് ബെയ്സിനില്‍ നങ്കൂരമിട്ടിരുന്ന ഇറാന്‍ ബോട്ട് കയര്‍ പൊട്ടി അലക്ഷ്യമായി ഒഴുകിയത്. ബെയ്സിനില്‍ ചരക്കു കപ്പലും നിരവധി മത്സ്യബന്ധന വള്ളങ്ങളും നങ്കൂരമിട്ടിരുന്നു. ചില മത്സ്യബന്ധന വള്ളങ്ങളില്‍ തട്ടി ഇറാന്‍ ബോട്ട് അലക്ഷ്യമായി ഒഴുകുന്നതുകണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം കോസ്റ്റല്‍ പൊലീസിനെ അറിയിച്ചത്. ഏറെ നേരം തുറമുഖ ബെയ്സിനില്‍ ഒഴുകിനടന്ന ബോട്ട് പതിയെ പഴയ വാര്‍ഫിനുസമീപം പാറക്കൂട്ടങ്ങള്‍ക്ക് അടുത്തായി അടുത്തു. ഉടന്‍ തന്നെ സ്ഥലത്തത്തെിയ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ എന്നിവര്‍ ഏറെ നേരം ശ്രമപ്പെട്ടാണ് ബോട്ടിനെ താല്‍ക്കാലികമായി ബന്ധിച്ചത്. ബോട്ട് വലിച്ചു കെട്ടുന്നതിനിടെ കോസ്റ്റല്‍ പൊലീസ് എ.എസ്.ഐ ജയകുമാറിന്‍െറ കൈക്ക് പരിക്കേറ്റു. എത്രയും പെട്ടെന്ന് ബോട്ട് തീരത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കോടതി ഉത്തരവ് അനുസരിച്ച് ബോട്ട് ലേലം ചെയ്യുമെന്ന് കേസന്വേഷണ എന്‍.ഐ.എ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. 2015 ജൂലൈ നാലിനാണ് ആലപ്പുഴ തീരത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ട ഇറാന്‍ ബോട്ടും അതിലെ 12പേരും കോസ്റ്റ് ഗാര്‍ഡിന്‍െറ പിടിയിലാകുന്നത്. വിചാരണക്കൊടുവില്‍ 12 പേരെയും കോടതി വിട്ടയച്ചിരുന്നു. ബോട്ടിന്‍െറ ലേല നടപടികള്‍ നടത്തേണ്ടത് റവന്യൂ വകുപ്പാണ്. ഇതിനായി എന്‍.ഐ.എ സംഘം മാസങ്ങള്‍ക്കു മുമ്പ് കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി ബോട്ട് ലേലം ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.