വെള്ളായണി ക്ഷേത്രത്തിലെ കൊടിപ്രശ്നം: തല്‍സ്ഥിതി തുടരും –കലക്ടര്‍

നേമം: വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്നിലും പാതയോരങ്ങളിലും കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാന്‍ കലക്ടര്‍ വെങ്കടേസപതിയുടെ ചേംബറില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന പറണേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ബി.ജെ.പി, സി.പി.എം തര്‍ക്കം ഉടലെടുത്തിരുന്നു. സംഘര്‍ഷം മൂലം ഉത്സവം പോലും മുടങ്ങുമെന്ന അവസ്ഥയത്തെിയിരുന്നു. ഉത്സവം തുടങ്ങിയതിനുപിന്നാലെ പരിസരത്ത് ആര്‍.എസ്.എസ് കൊടികള്‍ വ്യാപകമായി കെട്ടിയത് ചോദ്യം ചെയ്ത് സി.പി.എം രംഗത്തത്തെി. ക്ഷേത്രം പൊതുസ്വത്താണെന്നും നാട്ടുകാരില്‍ നിന്ന് പണം പിരിച്ചാണ് ഉത്സവം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി സി.പി.എമ്മും കൊടികള്‍ കെട്ടി. ഇത് ബി.ജെ.പിക്കാര്‍ തടഞ്ഞതോടെ പ്രശ്നം വഷളാവുകയായിരുന്നു. കോണ്‍ഗ്രസുകാരും തങ്ങളുടെ കൊടികള്‍ നാട്ടിയതോടെ പ്രശ്നം സങ്കീര്‍ണമായി. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ക്ഷേത്രപരിസരത്ത് ഇരുവിഭാഗവും ചേരിതിരിഞ്ഞ് സംഘട്ടനത്തിന്‍െറ വക്കോളമത്തെി. രാത്രി വൈകി ആര്‍.ഡി.ഒ എത്തി പ്രശ്നത്തില്‍ ഇടപെട്ടാണ് തിങ്കളാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്ക് തീരുമാനിച്ചത്. ഇരു വിഭാഗവും കെട്ടിയ കൊടികള്‍ മാറ്റുകയോ പുതിയത് കെട്ടുകയോ ചെയ്യാന്‍ പാടില്ളെന്നാണ് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം. ഭക്തര്‍ക്ക് സമാധാനപൂര്‍വം ദര്‍ശനം നടത്തുന്നതിനും ഉത്സവാഘോഷത്തില്‍ പങ്കെടുക്കുന്നതിനുമുള്ള സാഹചര്യം ഉറപ്പാക്കുന്നതിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. ചര്‍ച്ചയില്‍ കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജയലക്ഷ്മി, കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് നെടുങ്കാട് ഗോപന്‍, സെക്രട്ടറി പ്രകാശ്, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ശ്രീപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.