മൂക്കുന്നിമലയിലെ തീ പൂര്‍ണമായും അണച്ചു

നേമം: മൂക്കുന്നിമലയില്‍ ഞായറാഴ്ച ഉണ്ടായ തീപിടിത്തം തിങ്കളാഴ്ച വൈകീട്ടോടെ പൂര്‍ണമായും അണച്ചു. തിങ്കളാഴ്ച രണ്ട് ഫയര്‍ എന്‍ജിനുകളത്തെി പരിശ്രമിച്ചിട്ടാണ് തീ പൂര്‍ണമായും കെടുത്താനായതെന്ന് അധികൃതര്‍ അറിയിച്ചു. മലയുടെ മുകള്‍ ഭാഗത്ത് വണ്ടികള്‍ക്ക് കയറാനാകാത്തതിനാല്‍ ക്വാറി കുളത്തില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ചീറ്റിയാണ് തീ അണയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. അതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് രണ്ട് ദിവസമായി തുടര്‍ന്ന തീ അണക്കാന്‍ സാധിച്ചത്. പ്രാവച്ചമ്പലം ഇടയ്ക്കോട് മൂക്കുന്നിമലയില്‍നിന്ന് കണ്ണന്താനത്തിന്‍െറ ക്വാറിക്ക് സമീപം കൂടി ഇടതുവശത്തെ ആര്‍മിയുടെ ഫയറിങ് ബഡ്ഡിനും പാമാംകോട് പ്രദേശത്തുമായി രണ്ട് മലകള്‍ക്കാണ് തീപിടിച്ചത്. നൂറുകണക്കിന് അക്കേഷ്യ മരങ്ങള്‍ കത്തിനശിച്ചു. തിങ്കളാഴ്ച ചെങ്കല്‍ചൂള, കാട്ടാക്കട സ്റ്റേഷനുകളില്‍നിന്നായി ഓരോ അഗ്നിശമന വണ്ടികളാണ് എത്തിയത്. കനത്ത ചൂടിനൊപ്പം മരങ്ങള്‍ കൂടി കത്തിയതോടെ പരിസരവാസികള്‍ക്ക് ചൂട് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.