നിയമപഠനത്തിലും മികവുറ്റ ഗവേഷണങ്ങള്‍ ഉണ്ടാകണം –മന്ത്രി

തിരുവനന്തപുരം: അക്കാദമിക് തലങ്ങളില്‍ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍പോലെ നിയമ പഠനരംഗത്തും മികവുറ്റ ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. നിയമരംഗത്തെ ഗവേഷണങ്ങള്‍ നീതിന്യായ സംവിധാനങ്ങളുടെ പൂര്‍ണതക്ക് അനിവാര്യമാണ്. ജനങ്ങളെ നിയമവ്യവസ്ഥകളോട് അടുപ്പിക്കാനും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോ കോളജിലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകളെ വളര്‍ത്താന്‍ കുറെ വിദേശസര്‍വകലാശാലകളെ കൊണ്ടുവന്നിട്ട് കാര്യമില്ല. നമ്മുടെ പഠനസംവിധാനങ്ങള്‍ തന്നെ അതിന് പ്രാപ്തമാണ്. ആഴത്തിലുള്ള പഠനവും ഗവേഷണവും സര്‍വകലാശാലകളില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലോ കോളജിന്‍െറ സമഗ്രവികസനത്തിന് യോജ്യമായ മാസ്റ്റര്‍പ്ളാന്‍ തയാറാക്കിനല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ലോ കോളജ് പ്രിന്‍സിപ്പല്‍ കെ.ആര്‍. രഘുനാഥ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.