തുടര്‍നടപടിയില്ല; വീണ്ടും ഫ്ളക്സുകള്‍ നിറഞ്ഞ് നഗരം

തിരുവനന്തപുരം: മാര്‍ച്ച് മുതല്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് കാരിബാഗ് നിരോധം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ തയാറെടുക്കുമ്പോഴും ഫ്ളക്സുകള്‍ കൊണ്ട് നഗരം നിറയുകയാണ്. രാഷ്ട്രീയ കക്ഷികളുടെയും മറ്റ് സംഘടനകളുടെയും ബോര്‍ഡുകളാണ് റോഡുകളുടെ ഇരുവശത്തും നിറഞ്ഞത്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ മറഞ്ഞും ഫ്ളക്സുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളയമ്പലം മുതല്‍ സ്റ്റാച്യു വരെയാണ് പ്രധാനമായും ബോര്‍ഡുകള്‍ നിറഞ്ഞത്. കോര്‍പറേഷന്‍ നേതൃത്വം ഇവ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഇല്ലാത്തത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ വീണ്ടും തലപൊക്കാന്‍ കാരണമാകുന്നു. ഫ്ളക്സുകള്‍ക്കും തോരണങ്ങള്‍ക്കും നിരോധനമുള്ള എം.ജി റോഡിലെ വെള്ളയമ്പലം മുതല്‍ സ്റ്റാച്യു വരെ ബാര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ലോ അക്കാദമി സമരത്തിന് വേദിയായ പേരൂര്‍ക്കടയിലും ഇപ്പോള്‍ ഫ്ളക്സ് മയമാണ്. പേരൂര്‍ക്കടയില്‍ മാത്രം ഇരുപതിലധികം വലുതും ചെറുതുമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നേരത്തെ നീക്കിയ ഫ്ളക്സുകള്‍ കോര്‍പറേഷന്‍ ഓഫിസ് വളപ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ്. അതും കോര്‍പറേഷന് തലവേദനയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.