റേഷന്‍ സബ്സിഡി വെട്ടിക്കുറക്കല്‍: ജാഥ സംഘടിപ്പിച്ചു

നെടുമങ്ങാട്: റേഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കേരളത്തിന് അര്‍ഹതപ്പെട്ട സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്‍െറ പ്രചാരണ ഭാഗമായി ജാഥ സംഘടിപ്പിച്ചു. നെടുമങ്ങാട് നിയോജക മണ്ഡലം എല്‍.ഡി.എഫ് പ്രചാരണ ജാഥ സി. ദിവാകരന്‍ എം.എല്‍.എ നയിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി. ദിവാകരന്‍ എം.എല്‍.എക്ക് പതാക കൈമാറി കണിയാപുരത്ത് ഉദ്ഘാടനം ചെയ്തു. ചെറ്റച്ചല്‍ സഹദേവന്‍, ആര്‍. ജയദേവന്‍, മാങ്കോട് രാധാകൃഷ്ണന്‍, പാട്ടത്തില്‍ ഷെരീഫ്, എം.സി.കെ. നായര്‍, കരിപ്പൂര് വിജയകുമാര്‍, കരകുളം ദിവാകരന്‍നായര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ. സോമശേഖരന്‍ നായര്‍, കരകുളം അജയകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പൂവത്തൂര്‍ ജങ്ഷനില്‍ ജാഥ സമാപിച്ചു. വെമ്പായം: റേഷന്‍ സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രമന്ത്രിസഭക്കെതിരെ വമ്പിച്ച പോരാട്ടം നടത്തണമെന്ന് സി. ദിവാകരന്‍ എം.എല്‍.എ. ജാഥക്ക് കന്യാകുളങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊഞ്ചിറ കെ. ഗോപിനായര്‍ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വട്ടപ്പാറ ബിജു, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആര്‍. ജയദേവന്‍, വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് ചിത്രലേഖ, മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ആര്‍. വിജയന്‍, കെ. വാസുദേവന്‍, വി.ബി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിറയിന്‍കീഴ്: എല്‍.ഡി.എഫ് ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റി വാഹനപ്രചാരണ ജാഥ മേനംകുളം ചിറ്റാറ്റുമുക്ക് ജങ്ഷനില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ക്യാപ്റ്റന്‍ ആര്‍. സുഭാഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് മേനംകുളത്ത് നിന്നാരംഭിച്ച ജാഥ വൈകീട്ട് 6.45ഓടെ അഞ്ചുതെങ്ങില്‍ സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ന്യൂമാന്‍ അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റന്‍ പ്രദീപ് ദിവാകരന്‍, ജാഥ മാനേജര്‍ ടൈറ്റസ്, അംഗങ്ങളായ അഡ്വ. എസ്. ലെനിന്‍, സ്നാഗപ്പന്‍, കവിത സന്തോഷ്, കോരാണി വിജു, പി.കെ. ബിജു, വിപിനന്‍, പി.ജെ. മധുരരാജ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.