വസ്ത്രവിതരണസ്ഥാപനങ്ങള്‍ ഗുരുതര ചട്ടലംഘനങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നഗരഹൃദയത്തിലെ പ്രമുഖ വസ്ത്രവിതരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത് ഗുരുതര ചട്ടലംഘനങ്ങള്‍. വിശദ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ ജൂലൈ 25ന് നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ധന്‍രാജിന്‍െറ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ലഭിച്ചത്. അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സില്‍ സ്ത്രീതൊഴിലാളികള്‍ക്ക് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ളെന്ന് കണ്ടത്തെി. താമസ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങള്‍ കച്ചവടആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും നഗരസഭ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടെക്സ്റ്റൈല്‍സിന്‍െറ ഒരുഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നും ഉടന്‍ പൊളിക്കണമെന്നും നിര്‍ദേശമുണ്ട്. പോത്തീസ് ടെക്സ്റ്റൈല്‍സില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റ് ആവശ്യത്തിനുവേണ്ടി നീക്കിവെക്കേണ്ട സ്ഥലം വ്യാപാര ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേബര്‍ കമീഷണര്‍, ചീഫ് ടൗണ്‍ പ്ളാനര്‍ എന്നിവര്‍ ഇവിടം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കണമെന്നും സാമൂഹികനീതി വിഭാഗം മിന്നല്‍പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. മനുഷ്യാവകാശ കമീഷന്‍ അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായാണോ തിരുവനന്തപുരത്തെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്തെണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്നിശമനസേന വിഭാഗം സ്ഥാപനത്തിന്‍െറ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി അഗ്നിശമനസേന വിഭാഗം പരിശോധന നടത്തണമെന്നും വേണ്ട സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുണ്ടെന്ന് കണ്ടത്തെിയാല്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ വസ്ത്രവ്യാപാരസ്ഥാപനങ്ങളില്‍ വനിതതൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് മനുഷ്യാവകാശ കമീഷന് അനേകം പരാതികള്‍ ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.