തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിനികളെയും സുഹൃത്തിനെയും എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചു. കോളജ് വിദ്യാര്‍ഥിനികളായ സൂര്യഗായത്രി, അസ്മിത, ഇവരുടെ സുഹൃത്തും തൃശൂര്‍ ഒല്ലൂര്‍ തേലക്കുളങ്ങര സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ ജിജീഷ് (24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമ്പസില്‍ ഒന്നിച്ചിരുന്ന് നാടകമത്സരം കാണുമ്പോഴായിരുന്നു മര്‍ദനമെന്ന് ജിജീഷ് കന്‍േറാണ്‍മെന്‍റ് പൊലീസില്‍ മൊഴി നല്‍കി. ‘ഈ പെണ്‍കുട്ടികള്‍ അത്ര ശരിയല്ല’ എന്നും ഇവരോടൊപ്പം അത്ര ഇടപെടേണ്ട എന്നുമുള്ള പറച്ചിലുമായി തുടങ്ങിയ വിഷയമാണ് കൈയാങ്കളിയിലത്തെിയതത്രെ. ഇത് ചോദ്യം ചെയ്ത സൂര്യയെയും അസ്മിതയെയും ഇവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ തസ്ലീം, സുജിത്, രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ജിജീഷ് മൊഴി നല്‍കി. ജിജീഷ് ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടിയായിരുന്നു മര്‍ദനം. പിന്നീട് കൂടുതല്‍ പേര്‍ എത്തി മര്‍ദിച്ചതായും വിദ്യാര്‍ഥിനികള്‍ പറയുന്നു. കന്‍േറാണ്‍മെന്‍റ് പൊലീസ് കേസെടുത്തു. കോളജില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം വെള്ളിയാഴ്ച ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.