കാടിറങ്ങി പന്നികളും വാനരന്മാരും

കിളിമാനൂര്‍: വാനരന്മാരും കാട്ടുപന്നിക്കൂട്ടവും നാട്ടിലിറങ്ങിയത് ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. ചെമ്പകശ്ശേരി, വയ്യാറ്റിന്‍കട, അടയമണ്‍, കുമ്മിള്‍, തട്ടത്തുമല, സംബ്രമം, ചാരുപാറ, ചാവേറ്റിക്കാട് ഗ്രാമവാസികളും കര്‍ഷകരുമാണ് കാട്ടുമൃഗങ്ങളുടെ അതിക്രമത്തില്‍ പൊറുതിമുട്ടുന്നത്. രാത്രിയില്‍ വിഹാരം തുടരുന്ന പന്നികള്‍ പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങുന്നില്ല. പ്രദേശത്ത് മൂന്നുവട്ടമാണ് മനുഷ്യരുടെ നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഇതോടെ രാത്രിയും പകലും പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയക്കുന്നു. നെല്ല്, ചേന, കപ്പ, കാച്ചില്‍, ചേമ്പ് തുടങ്ങിയ കാര്‍ഷികവിളകളും നശിപ്പിക്കുന്നുണ്ട്. റബറിന്‍െറ അടിഭാഗംപോലും തേറ്റകൊണ്ട് തുരക്കുകയാണ്. പന്നികളെ കൂടാതെ കുരങ്ങുകളും കാടിറങ്ങിയിട്ടുണ്ട്. ചാരുപാറ, ചാവേറ്റിക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുകളുടെ അതിക്രമം കൂടുതല്‍. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതിനുപുറമേ പല വീടുകളുടെയും അടുക്കളയില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ എടുത്തുകൊണ്ട് പോകുകയാണ്. വസ്ത്രങ്ങള്‍ നശിപ്പിക്കുന്നതും കുട്ടികളെ ആക്രമിക്കാന്‍ അടുക്കുന്നതും പതിവാണ്. ആരോട് പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ശല്യം കാരണം ഉള്ളതെല്ലാം വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ ശ്രമിക്കുകയാണ് ചിലര്‍. കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാറും ജനപ്രതിനിധികളും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.