ബാലരാമപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. ഐ.ടി പരീക്ഷാ രേഖകളടങ്ങിയ ലാപ്ടോപ് കവര്‍ന്നു. ബുധനാഴ്ച രാത്രിയാണ് സാമൂഹിക വിരുദ്ധര്‍ മതില്‍ ചാടി സ്കൂള്‍ വളപ്പില്‍ കയറി അതിക്രമം കാണിച്ചത്. രാവിലെ സ്കൂള്‍ തുറക്കാനത്തെിയ ഓഫിസ് സ്റ്റാഫ് സുരേഷാണ് വാതിലുകള്‍ തകര്‍ത്തത് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അിയിക്കുകയായിരുന്നു. പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ട്. വാതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഓഫിസിനോട് ചേര്‍ന്ന് കൊളാപ്സിബിള്‍ ഗേറ്റ് സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബിന്‍െറ പൂട്ട് തകര്‍ത്ത സംഘം ഐ.ടി പരീക്ഷാ സാമഗ്രികളടങ്ങുന്ന ലാപ്ടോപ് കവര്‍ന്നു. ഹൈസ്കൂള്‍ വിഭാഗത്തിലെ ലേഡീസ് സ്റ്റാഫ് റൂമിന്‍െറ വാതില്‍ തകര്‍ത്ത് അലമാരയിലെ രേഖകള്‍ വലിച്ചെറിഞ്ഞു. മേശപ്പുറത്തും ചുവരുകളിലും ബോര്‍ഡിലും മാര്‍ക്കര്‍ പേന കൊണ്ട് ഒപ്പും പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹെഡ്മാസ്റ്റര്‍ സി. ക്രിസ്തുദാസ് പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.