ജീവകാരുണ്യം രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമാകണം –കോടിയേരി

കിളിമാനൂര്‍: പ്രക്ഷോഭങ്ങള്‍ക്കും ബഹുജന മുന്നേറ്റങ്ങള്‍ക്കുമൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കിളിമാനൂരില്‍ ജയദേവന്‍ മാസ്റ്റര്‍ സ്മാരക സൊസൈറ്റി ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വിസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം കോണ്‍ഗ്രസും ബി.ജെ.പിയും മുതലെടുക്കുകയാണ്.എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം ഇവര്‍ ഒന്നിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ റാങ്ക് നേടിയവരെയും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവരെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള വിദ്യാഭ്യാസ സഹായപദ്ധതി ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവും നിര്‍വഹിച്ചു. എം.എല്‍.എമാരായ ബി. സത്യന്‍, വി. ജോയി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.പി. മുരളി, ജി. രാജു, ഡി. സ്മിത, എം. ഷാജഹാന്‍, എസ്. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.