നാഗര്‍കോവില്‍: സി.പി.ഐ തമിഴ്നാട് ഘടകം സംസ്ഥാന വ്യാപകമായി കര്‍ഷക സമരത്തിനൊരുങ്ങുന്നു.ആദ്യഘട്ട സമരം ഈ മാസം 20ന് തുടങ്ങും. കടക്കെണിയത്തെുടര്‍ന്ന് മരിച്ചവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക, വരള്‍ച്ച മൂലം കൃഷിനാശമുണ്ടായവര്‍ക്കുള്ള ധനസഹായം ഉടന്‍ നല്‍കുക തുടങ്ങിയവയാണ ്പ്രധാന ആവശ്യങ്ങള്‍. കന്യാകുമാരിയില്‍ നടന്ന സി.പി.ഐ സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് തീരുമാനം. മണ്‍സൂണ്‍ വേണ്ടത്ര ലഭിക്കാത്തതിനാലും കര്‍ണാടകയില്‍നിന്ന് കാവേരി ജലം ലഭിക്കാത്തതിനാലുമാണ് ഡെല്‍റ്റ പ്രദേശത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടിയത്. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സെക്രട്ടറി ഡി. രാജ എം.പി, സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശന്‍, മുതിര്‍ന്ന നേതാക്കളായ ആര്‍. നല്ലകണ്ണ്, ടി. പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.