നൃത്തോത്സവം നാളെ തുടങ്ങും

തിരുവനന്തപുരം: ഗുരുഗോപിനാഥ് ‘ദേശീയ നൃത്തോത്സവം 2017’ന് ചൊവ്വാഴ്ച തുടക്കമാവും. വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ചിലമ്പൊലി നൃത്തമണ്ഡപത്തില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഈമാസം 12 വരെ നീളുന്ന നൃത്തോത്സവത്തിന്‍െറ ആദ്യദിനത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും സമന്വയിപ്പിക്കുന്ന ‘സംയോഗ’യാണ് അരങ്ങിലത്തെുന്നത്. അവസാനദിനമായ 12ന് കോട്ടയം അയ്മനം സ്വാതിക്ഷേത്രം അക്കാദമി അവതരിപ്പിക്കുന്ന ‘മണ്ഡോദരി വിലാപം’ കഥകളിയോടെ നൃത്തോത്സവത്തിന് സമാപനമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.