മുള്ളന്‍പന്നി ജനവാസകേന്ദ്രത്തിലിറങ്ങി; വാവ സുരേഷ് കെണിയിലാക്കി

തിരുവനന്തപുരം: വീട്ടുവളപ്പിലെ പറമ്പില്‍ കണ്ടത്തെിയ മുള്ളന്‍പന്നിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ വാവ സുരേഷ് പിടികൂടി വനംവകുപ്പിന് കൈമാറി. വഞ്ചിയൂര്‍, കൈതമുക്കിന് സമീപം രാമചന്ദ്രന്‍ നായരുടെ വീട്ടുപറമ്പിലാണ് പുലര്‍ച്ചയോടെ മുള്ളന്‍പന്നിയെ വീട്ടുകാര്‍ കണ്ടത്. സംഭവം അറിഞ്ഞത്തെിയ നാട്ടുകാരിലും വീട്ടുകാരിലും ഭീതിപരത്തിയ മുള്ളന്‍പന്നി ചുറ്റുംകൂടിയവരെ ആക്രമിക്കാനും ശ്രമിച്ചു. അടര്‍ന്ന് നിലത്തുവീണ മുള്ളുകള്‍ പെറുക്കാനും ആള്‍ക്കാര്‍ തിരക്ക് കൂട്ടുന്നതും കാഴ്ചയായി. തുടര്‍ന്ന് വാവ സുരേഷിനെ വിവരമറിയിച്ചു. രാവിലെ 7.30ഓടെ സുരേഷത്തെി പിടികൂടാന്‍ ശ്രമംനടത്തി. ശരീരത്തിലെ മുള്ളുകള്‍ കുടഞ്ഞ് ഓടിമറഞ്ഞ മുള്ളന്‍പന്നി തൊട്ടടുത്ത പോത്തീസിന്‍െറ ഗോഡൗണില്‍ കേറി ഒളിച്ചു. പിടികൂടുന്നത് ശ്രമകരമെന്ന് മനസ്സിലാക്കിയ സുരേഷ് കൃത്രിമമായൊരു കൂടുണ്ടാക്കി അതില്‍ കുടുക്കിയാണ് പിടികൂടിയത്. വിവരം അറിയച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നെയ്യാര്‍ഡാം ഉദ്യോഗസ്ഥരത്തെി ഏറ്റുവാങ്ങി. ഏതാണ്ട് ആറുകിലയോളം ഭാരംവരുന്ന മുള്ളന്‍പന്നിക്ക് ആറുവയസ്സ് പ്രായംവരുമെന്ന് വാവ സുരേഷ് പറഞ്ഞു. സധാരണഗതിയില്‍ മുള്ളന്‍പന്നിയെ നാട്ടിന്‍പുറങ്ങളില്‍ കാണാറില്ല. കാലാവസ്ഥയിലും അവയുടെ ആവാസവ്യവസ്ഥയിലും വന്ന മാറ്റമാകാം ജനവാസകേന്ദ്രങ്ങളിലേക്ക് ഇത്തരം ജീവജാലങ്ങള്‍ ഇറങ്ങാന്‍ കാരണമെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പുകളുടെ തോഴനായ വാവ സുരേഷ് ഇതിനകം 35ഓളം മുള്ളന്‍പന്നികളെ ജനവാസകേന്ദ്രങ്ങളില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.