പിണറായിയുടേത് വ്യക്തിതാല്‍പര്യം –എന്‍.കെ. പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിതാല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പൊതുതാല്‍പര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍.വൈ.എഫ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനികവര്‍ഗ താല്‍പര്യങ്ങളാണ് സി.പി.എം ഇന്ന് സംരക്ഷിക്കുന്നത്. ഇടതുനയവും കാഴ്ചപ്പാടും നഷ്ടമായ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇക്കാര്യങ്ങളില്‍ സി.പി.ഐ നിലപാട് സ്വാഗതാര്‍ഹമാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്‍റ് അഡ്വ. കിരണ്‍ ജെ. നാരായണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. സുധീഷ് കുമാര്‍, ജില്ല സെക്രട്ടറി എസ്. സത്യപാലന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എസ്. സനല്‍കുമാര്‍, എം.കെ. അജയ്ഘോഷ്, കുറ്റിച്ചല്‍ രജി, എം.എസ്. ശോഭിത, കുളക്കട പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.