സംഘ്പരിവാർ അജണ്ട രാജ്യത്തിന് ആപത്ത് ^ശ്രീജ നെയ്യാറ്റിൻകര

സംഘ്പരിവാർ അജണ്ട രാജ്യത്തിന് ആപത്ത് -ശ്രീജ നെയ്യാറ്റിൻകര കൊല്ലം: വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തി​െൻറ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ അജണ്ടകൾ രാജ്യത്തിന് ആപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജമാഅത്തെ ഇസ്ലാമി വനിത ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടേബ്ൾ ടോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാനായി മതേതര ശക്തികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്.യു.സി.ഐ നേതാവ് ഷൈല കെ.ജോൺ അഭിപ്രായപ്പെട്ടു. ഖൻസാഅ് വിഷയം അവതരിപ്പിച്ചു. ജുസൈന, ഡെലീറ്റ, സിൻറ, ഷുറാഫത്ത്, സബീന നാസർ, മുനീറ ത്വാഹ, ആഷിറ അനസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് സഅദൂന ഖലീൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീമ സലീം സ്വാഗതവും കൺവീനർ സീനത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.