കെട്ടകാല​െത്ത അറിവി​െൻറ വിളക്കുമാടം

മനുഷ്യ​െൻറ ജീവിതകാലത്ത് നേടിയെടുക്കുന്നതും തലമുറകൾ കൈമാറി ലഭിക്കുന്നതുമായ എല്ലാ അറിവുകളും വിജ്ഞാനീയങ്ങളും ഭാവി തലമുറയിലേക്ക് പകർന്നുകൊടുക്കുന്നതാണ് വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യം. നിലവിലെ വിദ്യാഭ്യാസ രീതികൾ ഇത്തരം ലക്ഷ്യം നേടിയെടുക്കുന്നതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നത് പരിശോധിക്കേണ്ട സന്ദർഭമാണിത്. അറിവുകളും വിജ്ഞാനങ്ങളും പിൻതലമുറയിലേക്ക് കേവലം പകർന്നുകൊടുക്കുന്ന ചട്ടപ്പടി വിദ്യാഭ്യാസരീതികളല്ലാതെ കാലഘട്ടത്തി​െൻറ ഭാഷയിലിരുന്നൊരു സംസ്കാരത്തെ കെട്ടിപ്പടുക്കാൻ നാം ശ്രമിച്ചിരുന്നില്ല. പഴമയിലെ മോശമായതിനെ നിലനിർത്താൻ ശ്രമിക്കുമ്പോൾ നല്ല സംസ്കാരത്തിന് രൂപകൽപന ചെയ്ത എല്ലാ അടിസ്ഥാനമൂല്യങ്ങളെയും നിരാകരിക്കാൻ നാം ശ്രമിക്കുന്നു. അതോടൊപ്പം സമകാലീനലോക രാജ്യങ്ങളിലെ മ്ലേഛമായതിനെ പുൽകാൻ അമിതമായ ആവേശം കാട്ടുകയും ചെയ്യുന്നു. ഇതിനൊരു തിരുത്തായി മനുഷ്യസംസ്കാരത്തെ മൂല്യവത്തായ രീതിയിൽ കാലഘട്ടത്തി​െൻറ കൈയൊപ്പോടെ മുന്നോട്ടുനയിക്കുന്നതാണ് ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെല്ലാം വിദ്യാഭ്യാസ രംഗത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മത--ഭൗതിക വിദ്യാഭ്യാസം എന്ന വിഭജനം തെറ്റാണ്. വിദ്യാഭ്യാസത്തെ മനുഷ്യനന്മയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുെന്നങ്കിൽ രണ്ടായി തിരിക്കാം. ഒന്ന്, മനുഷ്യനന്മക്ക് പ്രയോജനപ്പെടുന്ന വിദ്യാഭ്യാസം; രണ്ട്, മനുഷ്യനന്മക്ക് ഗുണകരമല്ലാത്തത്. അലകും പിടിയും മാറ്റി ശാസ്ത്ര രംഗത്ത് ഉത്തുംഗതയിലേക്ക് കുതിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടത് നല്ലൊരു സംസ്കാരത്തെ കെട്ടിപ്പടുക്കാൻ കഴിയാത്ത അധമവികാരം സൃഷ്ടിക്കുന്ന കെട്ട വിദ്യാഭ്യാസ രീതികളാണ്. മനുഷ്യ​െൻറ സർവതോമുഖമായ പുരോഗതിയാണ് വിദ്യാഭ്യാസം ലക്ഷ്യംവെക്കേണ്ടത്. അപ്പോഴാണ് സംസ്കാരം സിദ്ധിച്ച പൂർണ മനുഷ്യനായിത്തീരുന്നത്. മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന പുതിയൊരു സംസ്കാരം ഇന്ത്യയിൽ വളർന്നുവരുന്നു. പട്ടാപ്പകൽ പച്ച മനുഷ്യനെ പിടിച്ചുകൊണ്ടുപോയി അടിച്ചുകൊല്ലുന്ന വിദ്വേഷം, മരണവെപ്രാളത്തിൽ പിടയുന്ന മനുഷ്യനെ ചുട്ടെരിക്കുന്നു, അത് കാമറയിൽ പകർത്തി ആസ്വദിക്കുന്നു. മൃഗങ്ങൾ പോലും ചെയ്യാത്ത കൊടും ക്രൂരത. ഉപദ്രവിച്ചാൽ തിരിച്ച് ഉപദ്രവിക്കുന്ന, വിശന്നാൽ ഭക്ഷണത്തിനുവേണ്ടി ഇരയെ പിടിക്കുന്ന മൃഗം പോലും ഇത്തരം ചെയ്തികളിൽ ലജ്ജിച്ച് തല താഴ്ത്തുന്ന കൊടിയ മ്ലേഛത. വർഗീയതയുടെയും ജാതീയതയുടെയും അന്ധമായ ദേശീയതയുെടയും പേരിൽ തികച്ചും അപരവത്കരിക്കുകയും അന്യവത്കരിക്കുകയും ചെയ്യുന്ന സംസ്കാരം. ഓഖി ദുരന്തത്തിൽ മരണപ്പെട്ടവരുെടയും കാണാതായവരുെടയും കുടുംബത്തിലെ പ്രായപൂർത്തിയായ പെൺകൊടിമാരുള്ള വീട്ടിലെ മാതാക്കൾ പെൺമക്കെളയും കൊണ്ട് വീട്ടിൽ പോകാതെ പള്ളി വളപ്പിൽ അന്തിയുറങ്ങുന്നു. സുരക്ഷിതത്വമാണ് വിഷയം. കൊള്ളപ്പലിശക്കാരിൽനിന്ന് പണം കടംവാങ്ങേണ്ടിവന്നതിനാൽ സമയത്ത് തിരിച്ചടക്കാൻ കഴിയാത്തതുകൊണ്ട് പെൺകൊടിമാരുടെ മാനം അപഹരിക്കുമെന്ന ഗുണ്ടാപ്പേടിയാണ് മാതാക്കളെ വീട്ടിലേക്ക് മടങ്ങാൻ ഭയപ്പെടുത്തുന്നത്. ഉള്ളവനെ കൂടുതൽ ഉള്ളവനും ഇല്ലാത്തവനെ ഒട്ടും ഇല്ലാത്തവനുമാക്കുന്ന സംസ്കാരം വളർന്നുവരുന്നു. അത്തരം വ്യകതികളെ സൃഷ്ടിച്ചെടുക്കാൻ ഭരണകൂടം എല്ലാ ഒത്താശകളും ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നു. കടലിൽ മഝ്യബന്ധനത്തിന് പോകുന്ന സഹോദരങ്ങളിൽ ഒട്ടുമുക്കാലും കുടിലുകളിലാണ് താമസിക്കുന്നത്. കുടിൽ കെട്ടിയിരിക്കുന്നത് സ്വന്തം തറയിൽ പോലുമല്ല. ദിവസവും ആയിരങ്ങൾ വരുമാനമുള്ള ഇവർ എന്തേ എന്നും ദരിദ്രരായി കഴിയേണ്ടിവരുന്നു? ഒറ്റ ഉത്തരമേ പറയാനുള്ളൂ, മദ്യം. മാറി മാറി വരുന്ന സർക്കാറുകൾ ഇത്തരം പാവങ്ങളെ ചൂഷണം ചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് ധൂർത്തടിക്കുന്നു. ചെറിയൊരാഘോഷം പോലും മദ്യമില്ലെങ്കിൽ ആഘോഷമായി തോന്നാത്ത പുതിയൊരു സംസ്കാരം വളർന്നുവരുന്നു. പെണ്ണ് എത്ര വിദ്യാഭ്യാസം നേടിയാലും കല്യാണ കമ്പോളത്തിൽ കനകവും കറൻസിയും കൊടുത്തില്ലെങ്കിൽ വിൽക്കാത്ത ചരക്കുതന്നെ. പുരോഗമിച്ചെന്ന് വീമ്പുപറയുന്ന കേരളനാട്ടിൽ വിവാഹമോചനത്തി​െൻറ എണ്ണം കൂടുന്നതി‍​െൻറ പ്രധാന കാരണവും സ്ത്രീധനം തന്നെ. ലോകരാജ്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് നിമിത്തമായിത്തീരുന്നത് സോഷ്യൽ മീഡിയകളാണെന്ന് നാം മനസ്സിലാക്കി. ഇത്തരം മീഡിയകൾ നമ്മുടെ നാട്ടിൽ കൂടുതൽ തെറ്റുചെയ്യുന്നതിനും വഴിവിട്ട ജീവിതം നയിക്കുന്നതിനുംവേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിദ്യാർഥി സമൂഹത്തിൽ വിശേഷിച്ചും പെൺകുട്ടികളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. അത് തെറ്റായ രീതിയിൽ ആയതുകൊണ്ട് അത് സമൂഹത്തിലെ പെൺകൊടിമാരിലൂടെ അവർക്കുതന്നെ മാന്യമായി ജീവിക്കാൻ കഴിയാത്ത ഒരവസ്ഥ സംജാതമായിരിക്കുന്നു. ഇൻറർനെറ്റി‍​െൻറ വഴിവിട്ട ഉപയോഗം ഏറ്റവും കൂടുതൽ മലിനപ്പെടുത്തുന്നത് മനസ്സുകളെയാണ്. മനസ്സ് മലിനമാകുന്നതിലൂടെ ജീവിതം മുഴുവനും മലിനമായിത്തീരുന്നു. ഈ കെട്ട സംസ്കാരത്തിലും സമൂഹത്തിലും നിലകൊണ്ടാണ് നന്മേച്ഛുക്കളുടെ ഒരു പടയെ വാർത്തെടുക്കാൻ ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണല്ലോ സമൂഹത്തിന് ഉത്തമ സംസ്കാരം കെട്ടിപ്പടുക്കാൻ ദൈവിക കൽപനയനുസരിച്ച് വായനയിലൂടെയും പഠനത്തിലൂടെയും തുടക്കംകുറിച്ചത്. ഒപ്പം മാതൃകാപരമായ വ്യക്തിത്വങ്ങളുടെ സഹവാസം ഇതിന് അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയും വീട്ടിൽനിന്ന് മാറിത്താമസിക്കാനുള്ള പ്രയാസവും ഉണ്ടെങ്കിലും സമൂഹത്തി​െൻറ പുതുനിർമിതിക്കുവേണ്ടി നേതൃത്വം കൊടുക്കുന്ന വ്യക്തിത്വങ്ങൾ സാധാരണ മനുഷ്യരെക്കാൾ ത്യാഗം അനുഭവിക്കണം. അതുകൊണ്ടാണ് ഉത്തമ ഭാവിസമൂഹത്തെ മുന്നിൽക്കണ്ട് മാതൃകാ വ്യക്തികളുടെ സഹവാസത്തിൽ പെൺകുട്ടികൾക്ക് താമസിച്ചുപഠിക്കാൻ തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ അഴിക്കോട് പ്രദേശത്ത് വനിത ഇസ്ലാമിയാ കോളജിന് രൂപകൽപന ചെയ്തത്. ഇംഗ്ലീഷ്, അറബി ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നതോടൊപ്പം കേരള യൂനിവേഴ്സിറ്റി ഡിഗ്രി, പ്ലസ് ടു വിഷയങ്ങൾ സ്വായത്തമാക്കാൻ കഴിയുന്നു. ദീനി വിഷയങ്ങളായ ഖുർആനും ഹദീസും ഫിഖ്ഹും ഇസ്ലാമിക ചരിത്രവും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കുന്നതോടൊപ്പം അഞ്ചുവർഷത്തെ താമസിച്ചുള്ള ഈ പഠനം ഇസ്ലാമിക സംസ്കാരം കെട്ടിപ്പടുക്കാൻ സ്വഭാവ ജീവിതരീതികൾ നിമിത്തമാകുന്നു. നന്മയിലധിഷ്ഠിതമായ മനസ്സും ജീവിതരീതിയും കെട്ടിപ്പടുക്കുന്നതോടൊപ്പം സമൂഹത്തിൽ അത് പ്രബോധനം ചെയ്യുന്നതിനുള്ള പരിശീലനവും നേടുന്നു. പ്രയോജനപ്രദമായ ഈ വിദ്യാഭ്യാസത്തിലൂടെ ഉത്തമ സ്വഭാവവും കുടുംബ ജീവിതവും നല്ല ബന്ധങ്ങളും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ പഠിക്കുകയെന്ന കാലഘട്ടത്തി​െൻറ വലിയൊരാവശ്യം കൂടി നിർവഹിക്കപ്പെടുന്ന ഈ സ്ഥാപനത്തിലൂടെയുള്ള വിദ്യാഭ്യാസത്തി​െൻറ പുതിയൊരു ഘട്ടം ആരംഭിക്കുന്നതി​െൻറ ഭാഗമായി നടത്തുന്ന ഈ സനദ് ദാന സമ്മേളനത്തിന് എല്ലാ വിജയാശംസകളും നേരുന്നതോടൊപ്പം സ്ഥാപനത്തി​െൻറ പുരോഗതിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. എച്ച്. ഷഹീർ മൗലവി ജില്ലാ പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി, തിരുവനന്തപുരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.