നന്മയുടെ കാരുണ്യ സ്പർശമൊരുക്കി ചുമട്ടുതൊഴിലാളികൾ

കരുനാഗപ്പള്ളി: പ്രവാചക​െൻറ ജന്മദിനത്തിൽ സഹജീവികളുടെ വേദനയകറ്റാൻ പദ്ധതിയുമായി പതിവുപോലെ ചുമട്ടുതൊഴിലാളികൾ. സമ്പാദ്യത്തി​െൻറ ഒരു ഭാഗം സ്വരൂക്കൂട്ടി രോഗാവസ്ഥയിൽ വലയുന്ന സഹജീവികൾക്ക് കാരുണ്യ സ്പർശമൊരുക്കിയാണ് തൊഴിലാളികൾ മാതൃകയായത്. ചുമട്ടുതൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ കരുനാഗപ്പള്ളി മാർക്കറ്റിലെ തൊഴിലാളികളാണ് സഹായ വിതരണവും അന്നദാനവും സംഘടിപ്പിച്ചത്. കാൻസർ, ഹൃദ്‌രോഗം തുടങ്ങിയ മാരകമായ രോഗങ്ങൾ ബാധിച്ചുകഴിയുന്ന നിർധന കുടുംബങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അവരിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്. എല്ലാ വർഷവും നബിദിനത്തിൽ നടത്തുന്ന പരിപാടി ഇത്തവണ പ്രകൃതിക്ഷോഭത്താൽ ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ച് മാർക്കറ്റ് ജങ്ഷനിൽ നടന്ന യോഗം നഗരസഭ കൗൺസിലർ സി. വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. റഫീക്ക് അധ്യക്ഷത വഹിച്ചു. സജീവ് സ്വാഗതം പറഞ്ഞു. യൂനിയൻ സെക്രട്ടറി ജി. സുനിൽ സഹായ വിതരണം നടത്തി. കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രഫ. ആർ. ചന്ദ്രശേഖരപിള്ള, ഡി. മുരളീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. അഞ്ഞൂറോളം പേർക്ക് അന്നദാനവും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.