അവസാനയാളും തിരികെയെത്തും വ​രെ രക്ഷാപ്രവർത്തനം തുടര​ും ^നിർമല സീതാരാമൻ

അവസാനയാളും തിരികെയെത്തും വരെ രക്ഷാപ്രവർത്തനം തുടരും -നിർമല സീതാരാമൻ തിരുവനന്തപുരം: അവസാനത്തെ മത്സ്യത്തൊഴിലാളിയെയും സുരക്ഷിതമായി തീരത്തെത്തിക്കുന്നതുവരെ തിരച്ചിലും രക്ഷാപ്രവർത്തനവും ശക്തമായി തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം ടെക്നിക്കൽ ഏരിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആവശ്യമെങ്കിൽ കൂടുതൽ ബോട്ടുകളും ചെറുവിമാനങ്ങളും ലഭ്യമാക്കും. കേരളത്തിൽനിന്നുള്ള നിരവധി ബോട്ടുകൾ കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഇവർക്ക് മതിയായ സുരക്ഷയും സംരക്ഷണവും ഭക്ഷണവും വസ്ത്രവുമടക്കം അടിസ്ഥാനസൗകര്യങ്ങളും നൽകാൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തെയും പൂന്തുറയിലെയും ദുരന്തബാധിത മേഖലകൾ താൻ സന്ദർശിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തി​െൻറ ദുഃഖവും പ്രയാസവും ഉൾക്കൊള്ളുന്നു. തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് ബോട്ടുകളിലും ചെറുവിമാനങ്ങളിലും മത്സ്യത്തൊഴിലാളികളെ കൂടി ഉൾെപ്പടുത്തുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. േമഴ്സിക്കുട്ടിയമ്മ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.