സിൻഡിക്കേറ്റ്​ അംഗമാകുന്നതിന്​ വ്യാജരേഖ ചമച്ചതായി ആക്ഷേപം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ . സർവകലാശാലക്ക് നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി പോത്തൻകോടുള്ള ഗുരുകൃപ കോളജി​െൻറ ട്രസ്റ്റ് ചെയർമാനായി മറ്റൊരാളെ നിയമിച്ചതിനെതിരെയാണ് പരാതി. ഇതുസംബന്ധിച്ച് ഹിന്ദു ചേരമർ മഹാജന സംഘം സെക്രട്ടറി പി. ശശിധരൻ ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകി. കോളജി​െൻറ നോമിനിയായി സർവകലാശാലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മറ്റ് സ്ഥാപനങ്ങളിലും ബന്ധപ്പെടാനുള്ള അധികാരം മാനേജ്മ​െൻറ് ട്രസ്റ്റിയായ നിർമലാനന്ദനാണ്. ഇത് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ട്രസ്റ്റ് ഡീഡി​െൻറ വ്യവസ്ഥകൾ മാറ്റണമെങ്കിൽ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബന്ധെപ്പട്ട നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് തീരുമാനമെടുത്ത് രജിസ്ട്രാർ അംഗീകാരം നൽകിയാൽ മാത്രമേ സർവകലാശാലയുടെ പട്ടികയിൽ മാനേജർ ആയിരിക്കാൻ സാധിക്കൂ. അതിന് വിരുദ്ധമായി ട്രസ്റ്റി​െൻറ മാനേജറായി മറ്റൊരാളെ നിയമിച്ചതായി വ്യാജരേഖ സമർപ്പിച്ച് സർവകലാശാലയെയും കോളജി​െൻറ ട്രസ്റ്റ് അംഗങ്ങളെയും കബളിപ്പിച്ചിരിക്കുകയാണ്. ഇതേപ്പറ്റി ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും സർവകലാശാലയുടെ ലിസ്റ്റിൽ അനധികൃതമായി മാനേജറായി കടന്നുകൂടിയ ആെള ഒഴിവാക്കണമെന്നും ആണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.