പൊതുമരാമത്തിൽ സോഷ്യൽ ഓഡിറ്റിങ്​ യാഥാർഥ്യമാവുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പി​െൻറ റോഡ്, പാലം, കെട്ടിടം തുടങ്ങി പ്രവൃത്തികൾക്ക് ഇനി ജനകീയ വിലയിരുത്തൽ. അഴിമതി തടയാനും സുതാര്യതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടുള്ള സോഷ്യൽ ഒാഡിറ്റിങ് സംസ്ഥാനത്ത് നിലവിൽവന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജില്ലതല സമിതികളാണ് ഇതിനായി രൂപവത്കരിച്ചത്. സംസ്ഥാന സമിതിയും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സമിതിയും ഉടനുണ്ടാകുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. പ്രവൃത്തി സംബന്ധിച്ച് പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ പരാതിപ്പെടാമെന്നതാണ് സോഷ്യൽ ഒാഡിറ്റിങ് സംവിധാനത്തി​െൻറ പ്രത്യേകത. പരാതി ലഭിച്ചാൽ മുന്നറിയിപ്പൊന്നുമില്ലാതെ സമിതിക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. സമിതി തയാറാക്കുന്ന റിപ്പോർട്ട് തുടർ നടപടിക്കായി സർക്കാറിന് നേരിട്ട് സമർപ്പിക്കണം. സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അത് പ്രസിദ്ധപ്പെടുത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് മന്ത്രി അവകാശപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ, ജില്ലയിലെ ഒരു മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ ആണെങ്കിൽ ഡെപ്യൂട്ടി മേയർ, രണ്ട് എൻജിനീയർമാർ എന്നിവർ ഉൾപ്പെടുന്നതാണ് ജില്ലതല സമിതി. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാനോ, മുനിസിപ്പൽ ചെയർമാനോ ആയിരിക്കും കൺവീനർ. സമിതികൾ വിപുലപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മൂന്നു വർഷമാണ് സമിതികളുടെ കാലാവധി. മാസത്തിൽ ഒരിക്കലെങ്കിലും സമിതി യോഗം ചേരണം. ഇടതുമുന്നണി സർക്കാറി​െൻറ പ്രകടനപത്രികയിലും നയപ്രഖ്യാപനത്തിലും സൂചിപ്പിച്ചതാണ് സോഷ്യൽ ഒാഡിറ്റിങ്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ കരാറുകാർക്കെതിരെ കടുത്ത നടപടിയെടുക്കുന്നത് ഉൾെപ്പടെയുള്ള ശിക്ഷാനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. ആലപ്പുഴ ജില്ലയിൽ ദേശീയപാത പ്രവൃത്തിയിലെ അപാകത പരിശോധിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഒാഡിറ്റിങ് നടപ്പാക്കിയിരുന്നു. പരാതികൾ പരിഹരിച്ചതിനെ തുടർന്നാണ് എല്ലാ ജില്ലകളിലും സമിതികളുണ്ടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.