അനധികൃത കെട്ടിടങ്ങൾ ക്രമീകരിക്കൽ: ഒാർഡിനൻസിന്​ പിന്നിൽ വൻ അഴിമതി ^ചെന്നിത്തല

അനധികൃത കെട്ടിടങ്ങൾ ക്രമീകരിക്കൽ: ഒാർഡിനൻസിന് പിന്നിൽ വൻ അഴിമതി -ചെന്നിത്തല തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും ഫീസ് ഇൗടാക്കി ക്രമീകരിക്കാനുള്ള നീക്കത്തിനു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. കൈയേറ്റക്കാരെയും അനധികൃത നിർമാതാക്കളെയും സഹായിക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും അദ്ദേഹം വാർത്തസേമ്മളനത്തിൽ കുറ്റപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിലാണ് സർക്കാർ ഒാർഡിനൻസ് ഇറക്കേണ്ടത്. അനധികൃത കെട്ടിടങ്ങൾ ക്രമീകരിക്കൽ നിയമസഭയിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. സഭയെ നോക്കുകുത്തിയാക്കി ഓര്‍ഡിനൻസ് ഇറക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണ് ഇന്ന്. 10 എണ്ണമാണ് ഇപ്പോൾ തന്നെയുള്ളത്. ഒാർഡിനൻസ് കൊണ്ടുവരുന്നതിനെ ശക്തമായി വിമർശിച്ചവരാണ് എൽ.ഡി.എഫ് എന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സര്‍വകലാശാല പിടിച്ചെടുക്കൽ ലക്ഷ്യമിട്ടാണ് ഒരു ഒാർഡിനൻസ്. വ്യവസായ പ്രമോഷന്‍, വഖഫ്‌ബോര്‍ഡ് നിയമനങ്ങള്‍, ദേവസ്വംബോര്‍ഡ് പിരിച്ചുവിടല്‍ തുടങ്ങി വളരെ പ്രധാനപ്പെട്ട വിഷയങ്ങളിലാണ് നിയമസഭയെ മാറ്റിനിർത്തി ഒാർഡിനൻസ് കൊണ്ടുവന്നത്. ഗവര്‍ണറും ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐ--സി.പി.എം പോര് സംസ്ഥാന ഭരണത്തെയും ബാധിച്ചു. സര്‍ക്കാറിന് വ്യക്തമായ നിലപാടില്ലെന്നതിന് തെളിവാണ് ജേക്കബ്‌ തോമസിനെതിരെ കേസ് എടുക്കാന്‍ പറഞ്ഞതും പിറ്റേന്ന് പിന്‍വലിച്ചതും. ഏത് സമ്മർദത്തിന് വഴങ്ങിയാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം പൂർണമായും പരാജയപ്പെട്ടു. 1000 ത്തിലേറെ കേസുണ്ടായിട്ടും ഒന്നും ചെയ്യുന്നില്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് വിജിലന്‍സിന് ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിക്കാത്തത്. എം.പി. വീരേന്ദ്രകുമാറിന് യു.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.