കാടിനെ അടുത്തറിയാൻ വനയാത്രപദ്ധതി നടപ്പാക്കും -മന്ത്രി കെ. രാജു തിരുവനന്തപുരം: വനത്തെയും വന്യജീവികളെയും അടുത്തറിയാനും വനം-വന്യജീവി സംരക്ഷണത്തിെൻറ പ്രധാന്യം പൊതുജനങ്ങളിൽ എത്തിക്കാനും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക വനയാത്രപദ്ധതി നടപ്പാക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. ശെന്തുരുണി വന്യജീവി സങ്കേതത്തിൽപെട്ട നെടുവണ്ണൂർകടവ് നിവാസികൾക്കുള്ള കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യവും വന്യജീവികളും മനുഷ്യെൻറ നിലനിൽപ്പിന് അനിവാര്യമാണെന്ന് മനസ്സിലാക്കാൻ ഇത്തരം വനയാത്രകൾ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുളത്തുപ്പൂഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. നളിനിയമ്മ അധ്യക്ഷത വഹിച്ചു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ എ. ഷാനവാസ്, ജില്ല പഞ്ചായത്തഗം കെ.ആർ. ഷീജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.