തിരുവനന്തപുരം: വിദേശികൾക്കും സ്വദേശികൾക്കും ഒാണത്തെ അറിയാനും ആസ്വദിക്കാനും ഒാണക്കളികൾ കാണാനും ഒാണസദ്യയിൽ പെങ്കടുക്കാനും സംസ്ഥാന ടൂറിസം വകുപ്പ് അവസരം ഒരുക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് 2000 മുതൽ 8000 രൂപ വരെ ചെലവ് വരുന്ന 'നാട്ടിൻപുറങ്ങളിൽ ഒാണം ഉണ്ണാം, ഒാണ സമ്മാനങ്ങൾ വാങ്ങാം' എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതി സെപ്റ്റംബർ 30 വരെ നീളുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു കുടുംബം അല്ലെങ്കിൽ നാലംഗ സംഘത്തിന് പെങ്കടുക്കാൻ സാധിക്കുംവിധം വയനാട്, കുമരകം, കോവളം, വൈക്കം, ബേക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പ്രദേശങ്ങളിലെ താൽപര്യമുള്ള കുടുംബങ്ങൾക്ക് അവരവരുടെ വീടുകളിൽ സഞ്ചാരികളെ സ്വീകരിക്കാനും ഒാണസദ്യ നൽകുന്നതിനും പദ്ധതി അവസരം നൽകും. ഗൈഡുമാരുടെ അകമ്പടിയോടെയായിരിക്കും സഞ്ചാരികളുടെ യാത്ര. ഇതു സംബന്ധമായ വിവരങ്ങൾ 0471 2560439 എന്ന ഫോൺ നമ്പറിൽ ലഭ്യമാണ്. ടൂറിസം ഡയറക്ടർ ബാലകിരൺ, ആർ.ടി മിഷൻ കോഒാഡിനേറ്റർ രൂപേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.