തിരുവനന്തപുരം: ദീർഘദൂര യാത്ര ലക്ഷ്യമിട്ട് ഉബർ ഹയർ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ഉബർ ടാക്സി സർവസ് ജില്ലയിലെത്തിയതിെൻറ രണ്ടാം വാർഷിക വേളയിലാണ് ഉബർ ഹയർ തുടങ്ങുന്നതെന്ന് കേരള ജനറൽ മാനേജർ നിതിൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും ദീർഘദൂര യാത്രക്ക് സൗകര്യമൊരുക്കുന്നു എന്നതാണ് ഉബർ ഹയറിെൻറ പ്രത്യേകത. കിലോമീറ്ററിന് 11രൂപയാണ് ഇൗടാക്കുക. സംസ്ഥാനത്ത് കൊച്ചിയിലാണ് ഉൗബർ ഹയർ സർവിസ് നിലവിലുള്ളത്. വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് സർവിസ് തുടങ്ങുന്നത്. മൊബൈൽ ഫോണിൽ ഉബർ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാം. ജില്ലക്കു പുറത്തേക്കാണ് പോവേണ്ടതെങ്കിൽ സ്ഥലം രേഖപ്പെടുത്തി ഉറപ്പാക്കണം. തുടർന്ന് ഡ്രൈവറുടെ പേരും ഫോേട്ടായും മറ്റ് വിവരങ്ങളും കാണാൻ കഴിയും. മിനിമം നിരക്ക് 200 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.