ശരീഅത്തിന് നിരക്കാത്ത ഒരു നിയമവും അംഗീകരിക്കാനാവില്ല –ജമാഅത്ത് ഫെഡറേഷൻ

കൊല്ലം: ഇസ്ലാമിക ശരീഅത്തിന് നിരക്കാത്ത ഒരു നിയമവും അംഗീകരിക്കാനാവില്ലെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ഇസ്ലാമിക ശരീഅത്തിന് നിരക്കാത്തതും ഏക സിവിൽ കോഡിലേക്ക് വഴി തുറക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി. ബ്രിട്ടീഷ് ഭരണകാലം മുതൽ ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് അനുസരിച്ച് ഇസ്ലാമിക വ്യക്തിനിയമം ഇന്ത്യയിലെ മുസ്ലിംകൾക്ക് അനുവദിച്ചിട്ടുള്ളതാണ്. അത് ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശമാക്കിയിട്ടുമുണ്ട്. വിവാഹമോചനത്തിന് തലാഖ് നിർബന്ധിത സാഹചര്യത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിലും അതു നിരുത്സാഹപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. മുത്തലാഖ് എന്ന പദപ്രയോഗമോ വ്യവസ്ഥയോ വ്യക്തിനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ അതു ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കുന്നത് അനുചിതമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. തലാഖ് മുത്തലാഖിനെക്കുറിച്ച് ഇസ്ലാമിക കർമശാസ്ത്രത്തി​െൻറ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ സഹായകമാകുന്ന ഏകദിന സെമിനാർ സെപ്റ്റംബർ ഒമ്പതിന് കൊല്ലത്ത് നടത്തും. െകാല്ലത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് എം.എ. സമദ്, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എ. യൂനുസ് കുഞ്ഞ്, അസീസിയ ചെയർമാൻ അബ്ദുൽ അസീസ്, കരമന മാഹീൻ, പനച്ചമൂട് ലിയാഖത്ത് അലിഖാൻ, കടയ്ക്കൽ ജുനൈദ്, തലവരമ്പ് സലീം, താജുദ്ദീൻ പുല്ലമ്പാറ, നൗഷാദ്, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, വണ്ടിപ്പുര സുലൈമാൻ, നാസർ കുഴിവേലിൽ, പുലിപ്പാറ എസ്. അബ്ദുൽ ഹക്കീം മൗലവി, കണ്ണനല്ലൂർ നിസാമുദ്ദീൻ, എ.ജെ. സ്വാദിഖ് മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.