തിരുവനന്തപുരം: എൻ.സി.പി എൻ.ഡി.എയിൽ ചേരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എൻ.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റർ. പാർട്ടി വിരോധികളായ തൽപരകക്ഷികൾ കെട്ടിച്ചമച്ചതാണിത്. പാർട്ടി അണികളിലും പൊതുജനങ്ങൾക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കാനുദ്ദേശിച്ചുള്ള പ്രചാരണങ്ങൾ ആരും വിശ്വസിക്കില്ല. ശരത് പവാറോ മറ്റേതെങ്കിലും എൻ.സി.പി നേതാക്കളോ ഇത്തരമൊരു ആലോചനയോ ചർച്ചയോ ആരുമായും നടത്തിയിട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.