മഹിള അസോ. ഒാണാഘോഷം

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അേസാ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുെട കീഴിലെ വൃദ്ധസദനത്തിലെയും യാചക പുനരധിവാസ കേന്ദ്രത്തിലെയും അന്തേവാസികൾക്കൊപ്പം ഒാണം ആഘോഷിച്ചു. ഒാണക്കോടിയും ഒാണസദ്യയും ഒാണപ്പരിപാടികളുമാണ് സംഘടിപ്പിച്ചത്. മഹിള അസോ. അഖിേലന്ത്യ ൈവസ് പ്രസിഡൻറ് ടി.എൻ. സീമ ഒാണക്കോടികൾ വിതരണം ചെയ്തു. കാൻസർ ബോധവത്കരണ പരിശോധന ക്യാമ്പ് തിരുവനന്തപുരം: ബീമാപ്പള്ളി നൂറുൽ ഇസ്ലാം മദ്റസയിൽ കാൻസർ ബോധവത്കരണ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് എം.എച്ച്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. എം. പീരുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ആർ.സി.സി ആശുപത്രിയിൽനിന്ന് ഡോക്ടർ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ അസീസ് മുസ്ലിയാർ, ഉപദേശക സമിതി എ. അൻവർ, മുഹമ്മദ് റാഫി, സക്കീർ ഹുസൈൻ, എസ്. മുഹമ്മദ് ബഷീർ, എസ്. സുദീർ, നൗഷാദ്, എം.എച്ച്. നസിമുദീൻ, എ.എച്ച്. ഹഫീല് എന്നിവർ സംസാരിച്ചു. അൽബിഷാറ സ്കൂളിൽ പുതുതായി സ്ഥാപിച്ച കമ്പ്യൂട്ടറി​െൻറ പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.