യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും; പൊലീസിന് ചീമുട്ടയേറ്

അഞ്ചൽ: അഞ്ചൽ പഞ്ചായത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ ഉന്തും തള്ളും ചീമുട്ടയേറും. അഴിമതിക്കെതിരെയും അടഞ്ഞുകിടക്കുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 11ഒാടെ നടത്തിയ മാർച്ച് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. പിന്നാലെയാണ് പൊലീസിന് നേരെ ചീമുട്ടയേറും നടന്നത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായി എസ്.ഐ പി.എസ്. രാജേഷ് അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. വലിയവിള വേണു അധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. സേതുനാഥ്, എസ്.ജെ. പ്രേംരാജ്, റജി എന്നിവർ സംസാരിച്ചു. സാമൂഹികമാറ്റത്തിന് ജീവനക്കാരുടെ കൂട്ടായ്മ അനിവാര്യം -സബ് കലക്ടർ must -- കൊല്ലം: സാമൂഹികമാറ്റത്തിനുള്ള സംസ്ഥാനത്തി​െൻറ ശ്രമങ്ങളിൽ ജീവനക്കാരുടെ കൂട്ടായ്മയും അനിവാര്യമാണെന്ന് സബ് കലക്ടർ ഡോ. ചിത്ര. കൊല്ലം ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ഒാണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചീഫ് വെറ്ററിനറി ഒാഫിസർ ഡോ. താജുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ അജോയ് ചന്ദ്രൻ, ഡോ. ഡി. അനിൽകുമാർ, ഡോ. ഡി. ഷൈൻകുമാർ, ഡോ. എസ്. പ്രിയ, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.