കുണ്ടറ: കൂട്ടിലടച്ച് സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിനെ പെരുമ്പുഴയിൽനിന്ന് ഷാഡോ പൊലീസ് പടികൂടി. പെരുമ്പുഴ സെറ്റിൽമെൻറ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷിെൻറ വീടിെൻറ ടറസിൽനിന്നാണ് മത്സ്യം കൊണ്ടുവരുന്ന പ്ലാസ്റ്റിക് പെട്ടിയിൽ കമ്പിവലകൊണ്ടുള്ള അടപ്പിട്ട് പെരുമ്പാമ്പിനെ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് പാമ്പുകളെ പിടിച്ചിരുന്ന അനീഷിന് പുത്തൂരിൽനിന്ന് രണ്ടാഴ്ച മുമ്പ് ലഭിച്ചതാണ് ഈ പാമ്പെത്രെ. വിവരം വനംവകുപ്പിനെ അറിയിക്കാതിരുന്നതും എല്ലുകുഴി കോളനിയിലെ വീടിെൻറ ടറസിൽ സൂക്ഷിച്ചിരുന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. പമ്പിെൻറ നെയ്യെടുക്കുന്നതിനായി കടത്താനായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. ഷാഡോ ടീമിലെ എസ്.ഐ എസ്. ബിനോജ്, എ.എസ്.ഐ എ.സി ഷാജഹാൻ, ബി.അജയൻ, എസ്.സി.പി.ഒമാരായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, സി.എസ്. ബിനു എന്നിവരാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.