കൊല്ലം: വേടർ സമുദായത്തിന് പാർപ്പിടത്തിനും ഭൂമിക്കും വേണ്ടി കേരള വേടർ സമാജം (കെ.വി.എസ്) നടത്തുന്ന യുടെ രണ്ടാംഘട്ട സ്വീകരണവും പൊതുസമ്മേളനവും 27ന് രാവിലെ ഒമ്പതിന് ചാത്തന്നൂരിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി.എസ് സംസ്ഥാന പ്രസിഡൻറ് പട്ടംതുരുത്ത് ബാബു അധ്യക്ഷത വഹിക്കും. സമുദായത്തോടുള്ള അവഗണനെക്കതിരെ കെ.വി.എസ് സെക്രേട്ടറിയറ്റ് ധർണ, കൊല്ലം കലക്ടറേറ്റിൽ ഭിക്ഷതെണ്ടൽ സമരം, സെമിനാറുകൾ എന്നിവ നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ചാത്തന്നൂരിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് വൃദ്ധർക്ക് ഒാണക്കോടി വിതരണവും കാൻസർ രോഗികൾക്ക് ധനസഹായ വിതരണവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പട്ടംതുരുത്ത് ബാബു, ജനറൽ സെക്രട്ടറി അജിത രാജേഷ്, ശശാങ്കൻ, ഉണ്ണി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.