കിളിമാനൂർ: വിദ്യ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ചിെൻറ ബിരുദദാനം ആഗസ്റ്റ് 30ന് കാമ്പസിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.45ന് നടക്കുന്ന ചടങ്ങ് എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കുഞ്ചറിയ പി. ഐസക് ഉദ്ഘാടനം ചെയ്യും. ചെയർമാൻ സുധാകരൻ പൊള്ളാശേരി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. രാജലക്ഷ്മി അമ്മാൾ, എസ്. സിന്ധു, വിഷ്ണു, ഗിരിജാ ബാലചന്ദ്രൻ, അടുക്കൂർ ഉണ്ണി തുടങ്ങിയവർ സംബന്ധിക്കും. പ്രിൻസിപ്പൽ വി. ഗോപകുമാർ, ഡോ. അനിൽ, ജോൺ, സബ്ന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.