പോളയത്തോട്: വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് വാങ്ങിയ കൊത്തു പറോട്ടയിൽ പാമ്പിെൻറ തല കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോളയത്തോട് ജങ്ഷനടുത്തുള്ള ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പും കോർപറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്രാ മുരളിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടലിെൻറ അടുക്കള പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. അയ്യായിരം രൂപ പിഴ ഒടുക്കാനും നിർദേശിച്ചിട്ടുണ്ട്. കോളിഫ്ലവറിൽ നിന്നാകാം പാമ്പിൻതല വന്നതെന്നാണ് കരുതുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ റിേപ്പാർട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർക്ക് കൈമാറും. കഴിഞ്ഞദിവസം രാത്രിയിലാണ് പോളയത്തോട് സ്വദേശി വാങ്ങിയ കൊത്തു പറോട്ടയിൽ പാമ്പിെൻറ തല പോലെയുള്ള സാധനം കണ്ടത്. ഇത് കണ്ടതോടെ കൊത്തു പറോട്ട കഴിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഇവർ പാമ്പിെൻറ തലയുള്ള പറോട്ടയുടെ ഭാഗവുമായി ഭക്ഷ്യസുരക്ഷ വകുപ്പിെൻറ കൊല്ലം ഓഫിസിലെത്തി പരാതിപ്പെട്ടത്. കൊത്തു പറോട്ട പഴകിയതിനാലും പാമ്പിെൻറ തലയുള്ളതിനാലും അതിെൻറ സാമ്പിൾ ലാബിലേക്ക് അയക്കാൻ സാധിക്കുമായിരുന്നിെല്ലന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഇവിടെ ജോലിനോക്കുന്നത്. സംഭവമറിഞ്ഞെത്തിയ കോർപറേഷൻ ആേരാഗ്യവിഭാഗം ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.