സർവിസ്​ സഹകരണ ബാങ്ക് ഉപശാഖ ഉദ്ഘാടനം ഇന്ന്

കുളത്തൂപ്പുഴ: ഉറുകുന്ന് റൂറൽ സഹകരണ ബാങ്കി​െൻറ കുളത്തൂപ്പുഴ ഉപശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. കുളത്തൂപ്പുഴ ടൗണിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സ്േട്രാങ് റൂം ഉദ്ഘാടനം എൻ.കെ. േപ്രമചന്ദ്രൻ എം.പി. നിർവഹിക്കും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ആദ്യ നിക്ഷേപം സ്വീകരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻറ് കെ. ശശിധരൻ, സെക്രട്ടറി എസ്. ജയചന്ദ്രൻ എന്നിവർ അറിയിച്ചു. തൊഴിൽരഹിത വേതന വിതരണം കുളത്തൂപ്പുഴ: പഞ്ചായത്തിൽനിന്നുള്ള തൊഴിൽരഹിത വേതനം 29, 30 തീയതികളിൽ വിതരണം ചെയ്യും. അർഹരായ ഗുണഭോക്താക്കൾ ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തി തുക കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദർഭക്കുളം ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി പതിച്ചുനൽകാൻ തീരുമാനം * ആഗസ്റ്റ് അവാസനം നടപടി പൂർത്തിയാക്കാൻ ഉന്നതതല യോഗത്തിൽ ധാരണ കുളത്തൂപ്പുഴ: ദർഭക്കുളം ഭൂരഹിതർക്കായി നൽകിയ വനഭൂമിക്ക് പകരം റവന്യൂ ഭൂമി കണ്ടെത്തി പതിച്ചുനൽകാൻ വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന റവന്യൂ - വകുപ്പ് മന്ത്രിമാരുെടയും വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ദർഭക്കുളം ഭൂരഹിതർക്ക് പകരം ഭൂമി നൽകാൻ അന്തിമ തീരുമാനമായത്. പാട്ടക്കാലവധി കഴിഞ്ഞതിനെ തുടർന്ന് 1974ൽ കിഴക്കൻ മലയോര മേഖലയിൽ സർക്കാർ ഏറ്റെടുത്ത 220.78 ഏക്കർ ഭൂമി മിച്ച ഭൂമിയായി പ്രഖ്യാപിക്കുകയും ഭൂരഹിതരാവരെയും പുറമ്പോക്ക് നിവാസികളെയും ഓരോ ഏക്കർ വീതം ഭൂമിനൽകി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1975ൽ സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. 1976-77 കാലഘട്ടത്തിൽ അന്നത്തെ സർക്കാർ നിശ്ചയിച്ച ന്യായവില നൽകി കുളത്തൂപ്പുഴ വനത്തിനു നടുവിലെ ദർഭക്കുളത്ത് ഭൂമിക്കായി അസൈൻമ​െൻറ് ലഭിക്കുകയും ചെയ്തു. എന്നാൽ, വനത്തിന് നടുവിൽ മിച്ചഭൂമിയെന്ന് സർക്കാർ പ്രഖ്യാപിച്ച ദർഭക്കുളം പ്രദേശം നിക്ഷിപ്ത വനഭൂമിയാണെന്നും ഇതു പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്ന വാദം ഉന്നയിച്ച് വനംവകുപ്പ് എതിർപ്പുമായി രംഗത്ത് വന്നതോടെയാണ് ഭൂമി വിതരണം തടസ്സപ്പെട്ടത്. എഴുപതുകളിൽ അസൈൻമ​െൻറ് ലഭിച്ച 154 പേരിൽ പലരും ഇതിനോടകം മരണപ്പെട്ടു. ബാക്കി ജീവിച്ചിരിക്കുന്നവരിൽ വാർധക്യവും രോഗാവുംമൂലം നടക്കാൻപോലുമാകാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. സർക്കാറുകൾ മാറി വന്നെങ്കിലും ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. ഓരോകാലത്തും രാഷ്ട്രീയ നേതൃത്വങ്ങൾ സ്വാർഥ നേട്ടങ്ങൾക്കായി ഇവരെ ഉപയോഗിച്ച് സമരങ്ങളും ധർണകളും നടത്തുകയും ഭൂമി അനുവദിച്ചുവെന്നും മറ്റും പറഞ്ഞ് കബളിപ്പിക്കുകയുമായിരുന്നു. സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും പലതവണ കയറിയിറങ്ങി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും ഉന്നത വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനങ്ങളും പരാതികളും നിരവധി സമർപ്പിച്ചുവെങ്കിലും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടായില്ല. തുടർന്ന് മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ പരാതികളുടെ മറുപടിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇടമുളയ്ക്കൽ പഞ്ചായത്തിൽ റവന്യൂ വക ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുനൽകുന്നതിനാവശ്യമായ നടപടിക്കായി സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും വിവരം നൽകിയെങ്കിലും അതും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജുവി​െൻറ ഇടപെടൽ നിമിത്തം വനംവകുപ്പിന് വിട്ടുകൊടുത്ത ഭൂമിക്കുപകരം റവന്യൂ ഭൂമി വിട്ടുകൊടുക്കാൻ റവന്യൂ വകുപ്പുമായി ധാരണയിലെത്തി. ഇതി​െൻറ അടിസ്ഥാനത്തിൽ അടിയന്തരമായി ഭൂമി കണ്ടെത്തി ഈമാസം അവസാനിക്കുന്നതിനു മുമ്പ് നടപടി പൂർത്തിയാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമാവുകയായിരുന്നു. റവന്യൂ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വനം, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ജയിംസ് വർഗീസ്, പി.എച്ച്. കുര്യൻ, വനംവകുപ്പ് മേധാവി നാഗേഷ് പ്രഭു, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ പ്രസിഡൻറ് പി.ജെ. രാജു തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.